ആക്ടിവയെ ഞെട്ടിച്ച് ഈ ഇരുചക്ര വാഹന ബ്രാന്‍ഡ്;വിറ്റഴിച്ചത് എട്ട് ലക്ഷത്തിലേറെ സ്‌കൂട്ടറുകള്‍
ഇന്ത്യന്‍ ഇരുചക്ര വാഹന മാര്‍ക്കറ്റില്‍ ഗംഭീര പ്രകടനമാണ് ടി.വി.എസ് കാഴ്ചവെക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ സ്‌കൂട്ടറായി മാറിയിരിക്കുകയാണ് ടി.വി.എസ് ജുപ്പിറ്റര്‍. ഹോണ്ടയുടെ ആക്ടിവ സീരിസിന് കനത്ത വെല്ലുവിളിയാണ് മോഡല്‍ ഉയര്‍ത്തുന്നത്.110 സിസി 125 സിസി സെഗ്മെന്റില്‍ മികച്ച പ്രകടനമാണ് ബ്രാന്‍ഡ് കാഴ്ചവെക്കുന്നത്.2024 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ജുപ്പിറ്ററിന്റെ വില്‍പ്പന 8,44,863 യൂണിറ്റുകള്‍ മറികടന്നതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഇത് 2023-ലെ 7,29,546 യൂണിറ്റുകളെ അപേക്ഷിച്ച് 16 ശതമാനം വര്‍ധനവിലേക്കും ടിവിഎസിനെ നയിച്ചു. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന സമയത്തും ജുപ്പിറ്ററിന് ഈയൊരു റെക്കോര്‍ഡ് നേടാനായത് വലിയ കാര്യം തന്നെയാണ് എന്നതില്‍ സംശയമൊന്നും വേണ്ട. ഒരു ദശാബ്ദക്കാലം മുമ്പ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയതിനുശേഷം ടിവിഎസ് ജുപ്പിറ്ററിന്റെ മൊത്തം 64.30 ലക്ഷം യൂണിറ്റുകളാണ് വിപണനം ചെയ്തിരിക്കുന്നത്.
അതേസമയം 2014 സാമ്പത്തിക വര്‍ഷത്തിനും 2024 സാമ്പത്തിക വര്‍ഷത്തിനും ഇടയില്‍ കമ്പനി ജനപ്രിയ സ്‌കൂട്ടറിന്റെ 80,000 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തിട്ടുണ്ട്. 110 സിസി, 125 സിസി പതിപ്പുകളില്‍ വാഗ്ദാനം ചെയ്യുന്ന മോഡല്‍ നിലവില്‍ ടിവിഎസിന്റെ ഇരുചക്രവാഹന നിരയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറാണ്.
റൈഡര്‍ 125 (4,78,443 യൂണിറ്റുകള്‍), XL (4,81,803 യൂണിറ്റുകള്‍), അപ്പാച്ചെ സീരീസ് (78,112 യൂണിറ്റ്) എന്നിവയെ മറികടന്നാണ് ജുപ്പിറ്റര്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ എന്‍ടോര്‍ഖ് 125 സ്‌പോര്‍ട്ടി സ്‌കൂട്ടറിന്റെ 3,31,865 യൂണിറ്റുകളാണ് ബ്രാന്‍ഡ് വിപണനം ചെയ്തിരിക്കുന്നത്. പുതിയ ഫീച്ചറുകളും വേരിയന്റുകളുമുള്ള തുടര്‍ച്ചയായ നവീകരണങ്ങളാണ് ജുപ്പിറ്ററിനെ ജനപ്രിയമാക്കി നിര്‍ത്തുന്ന പ്രധാന ഘടകം.
ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നതിനായി നിരവധി ഫീച്ചറുകള്‍ ജുപ്പിറ്ററിലേക്ക് ടി.വി.എസ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.2023 ഒക്ടോബറില്‍ ടിവിഎസ് ഒരു പുതിയ SmartXonnect വേരിയന്റും ജുപ്പിറ്ററിനായി പുറത്തിറക്കിയിരുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ വരുന്ന ഈ പതിപ്പില്‍ കോളുകളും ടെക്സ്റ്റ് നോട്ടിഫിക്കേഷന്‍, വോയ്സ്-അസിസ്റ്റഡ് ഫംഗ്ഷനുകള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഓവര്‍-സ്പീഡിംഗ് അലേര്‍ട്ടുകള്‍ പോലുള്ളവ പ്രദര്‍ശിപ്പിക്കാന്‍ ഡിജിറ്റല്‍ TFT സ്‌ക്രീന്‍ മുതലായവ സ്‌കൂട്ടറിലുണ്ട്.
ജുപ്പിറ്റര്‍ 110 സിസി 7,500 ആര്‍പിഎമ്മില്‍ 7.77 bhp പവറും 5,500 ആര്‍പിഎമ്മില്‍ 8.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അതേസമയം ജുപ്പിറ്റര്‍ 125 മോഡല്‍ 6,500 ആര്‍പിഎമ്മില്‍ 8 bhp കരുത്തും 4,500 ആര്‍പിഎമ്മില്‍ 10.5 Nm ടോര്‍ക്കും വരെ നിര്‍മിക്കാന്‍ ശേഷിയുള്ള വിധത്തിലാണ് ടിവിഎസ് ട്യൂണ്‍ ചെയ്തിരിക്കുന്നത്.
ടിവിഎസ് ജുപ്പിറ്റര്‍ 110 സിസി മോഡലിന് നിലവില്‍ 73,340 രൂപ മുതല്‍ 89,748 രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. അതേസമയം ജുപ്പിറ്റര്‍ 125 ഡ്രം-അലോയ് വേരിയന്റിന് 86,405 രൂപയും ടോപ്പ് സ്‌പെക്ക് SmartXonnect പതിപ്പിന് 96,855 രൂപ വരെയുമാണ് എക്സ്‌ഷോറൂം വില വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."