കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ ഫൗണ്ടേഷന്‍ കോഴ്‌സ്; അപേക്ഷ ജൂണ്‍ 30 വരെ
1. സിവില്‍ സര്‍വിസ് അക്കാദമി കോഴ്‌സുകള്‍
കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമി നടത്തുന്ന സിവില്‍ സര്‍വിസ് ഫൗണ്ടേഷന്‍ കോഴ്‌സ് (പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക്), ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സ് (ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്), വീക്കെന്‍ഡ് പി.സി.എം കോഴ്‌സ് (ബിരദധാരികള്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കും വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കും) എന്നിവയുടെ ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു.
ജൂണ്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. ക്ലാസുകള്‍ ജൂലൈ 7ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://kscsa.org, 8281098863
2. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ നടത്തുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈഫ് സ്‌കില്‍ എഡ്യുക്കേഷന്‍, ക്ലാസിക്കല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ആര്‍ട്‌സ്, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം, ഡിപ്ലോമ ഇന്‍ ഇലക്ടിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷകള്‍ ഓണ്‍ലൈനായി 30 നകം സമര്‍പ്പിക്കണം. https://app-srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ www.srccc.inല്‍ ലഭിക്കും.
3. സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സുകള്‍
കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ കരിയര്‍ സര്‍വിസ് സെന്റര്‍ ഫോര്‍ എസ്.സി/ എസ്.ടി യുടെ ആഭിമുഖ്യത്തില്‍ ജൂലായ് മുതല്‍ ആരംഭിക്കുന്ന സൗജന്യവും സ്‌റ്റൈപന്റോടു കൂടിയതുമായ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് പ്ലസ്ടുവും അധികയോഗ്യതയും ഉള്ള പട്ടികജാതി/ പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കു പങ്കെടുക്കാം.
2021 മുതല്‍ വര്‍ഷങ്ങളില്‍ കഴക്കൂട്ടം റൂറല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ 30ന് മുമ്പായി അസല്‍ സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കഴക്കൂട്ടം റൂറല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2413535.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."