ഇന്‍ഡ്യ മുന്നണിയെ 'ഇന്‍ഡ്യ ജമാഅത്ത്' എന്ന് വിളിച്ച് മോദി; പ്രതിപക്ഷം മുസ്ലിങ്ങള്‍ക്ക് മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നെന്ന് ആരോപണം
തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വര്‍ഗീയ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കാതെ മോദി.പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്‍ഡ്യാ മുന്നണിയെ 'ഇന്‍ഡ്യാ ജമാഅത്ത്' എന്ന് വിളിച്ചാണ് ഇക്കുറി മോദി വര്‍ഗീയപരാമര്‍ശം നടത്തിയത്. ദുംകയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി വര്‍ഗീയ പരാമര്‍ശം നടത്തിയത്.പ്രതിപക്ഷത്തുള്ളവര്‍ മുസ് ലിംകള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്കുന്നു. 'താന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ആര്‍ക്കും ആദിവാസികളുടെയും ദലിതുകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും സംവരണം തട്ടിയെടുക്കാന്‍ കഴിയില്ല.
ജെ.എം.എമ്മും കോണ്‍ഗ്രസും വ്യാപകമായ കൊള്ള നടത്തുകയാണ്. ജൂണ്‍ നാലിന് ശേഷം രാജ്യത്ത് അഴിമതിക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കും. ജാര്‍ഖണ്ഡിലെ ഏറ്റവും വലിയ പ്രതിസന്ധി നുഴഞ്ഞുകയറ്റമാണ്. നുഴഞ്ഞുകയറ്റം മൂലം വലിയ വെല്ലുവിളികളാണ് ആദിവാസികള്‍ നേരിടുന്നത്. പല പ്രദേശങ്ങളിലും ആദിവാസികളുടെ ജനസംഖ്യ കുറയുകയാണ്. നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. നുഴഞ്ഞുകയറ്റക്കാര്‍ ആദിവാസികളുടെ ഭൂമി പിടിച്ചെടുക്കുന്നു. അവരുടെ ലക്ഷ്യം ഗോത്രവര്‍ഗക്കാരായ പെണ്മക്കളാണ്, അവരുടെ ജീവിതവും അപകടത്തിലാണെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."