73 കി.മീ മൈലേജ്,കുറഞ്ഞ വില; പുത്തന്‍ സ്പ്ലെന്‍ഡര്‍ പ്ലസ് വിപണിയില്‍
ഹീറോയുടെ സ്പ്ലെന്‍ഡര്‍ തനിച്ച് ഫാന്‍ ബേസുള്ള ഒരു മോട്ടോര്‍സൈക്കിള്‍ മോഡലാണ്.ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളായ സ്പ്ലെന്‍ഡറിന്റെ പുത്തന്‍ രൂപമായ സ്പ്ലെന്‍ഡര്‍ പ്ലസിനെ മാര്‍ക്കറ്റിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ് ഹീറോയിപ്പോള്‍.നിരവധി പ്രീമിയം, സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും കോര്‍ത്തിണക്കിയെത്തുന്ന എന്‍ട്രി ലെവല്‍ ബൈക്കിന് 82,911 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.നിരവധി മികച്ച ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് കമ്പനി പുത്തന്‍ സ്പ്ലെന്‍ഡര്‍ പുറത്തിറക്കിയിരിക്കുന്നത്.
ഉയര്‍ന്ന തീവ്രതയുള്ള പൊസിഷന്‍ ലാമ്പ്,ഇക്കോ-ഇന്‍ഡിക്കേറ്ററുള്ള ഡിജിറ്റല്‍ സ്പീഡോമീറ്റര്‍,ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ ലൈവ് മൈലേജ് ഇന്‍ഡിക്കേറ്ററും (RTMI) കോളുകള്‍, എസ്എംഎസ്, ബാറ്ററി അലേര്‍ട്ടുകള്‍ എന്നിവയ്ക്കുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി,യുഎസ്ബി ചാര്‍ജിംഗ്, മികച്ച സൗകര്യത്തിനായി നീളമേറിയ സീറ്റ്, ഹിഞ്ച്-ടൈപ്പ് ഡിസൈനുള്ള വലിയ ഗ്ലൗബോക്സ് എന്നിവയും മോഡലിലെ പ്രധാന സവിശേഷതകളാണ്.
സൈഡ്-സ്റ്റാന്‍ഡ് എഞ്ചിന് കട്ട്ഓഫ്, ബാങ്ക് ആംഗിള്‍ സെന്‍സര്‍, ട്യൂബ്ലെസ് ടയറുകള്‍ എന്നിവയ്ക്കൊപ്പം സുരക്ഷാ സവിശേഷതകളും മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. 2024 സ്പ്ലെന്‍ഡര്‍ പ്ലസ് XTEC 2.0 പതിപ്പിന് പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലും വാങ്ങാനാവും. മാറ്റ് ഗ്രേ, ഗ്ലോസ് ബ്ലാക്ക്, ഗ്ലോസ് റെഡ് എന്നിവയാണ് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളില്‍ തെഞ്ഞെടുക്കാനാവുന്നത്.
8,000 ആര്‍പിഎമ്മില്‍ 7.9 bhp പവറും 6,000 ആര്‍പിഎമ്മില്‍ 8.05 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ട്യൂണ്‍ ചെയ്ത പരിചിതമായ 100 സിസി എഞ്ചിനാണ് പുതുതലമുറ സ്പ്ലെന്‍ഡര്‍ പ്ലസ് XTEC മോട്ടോര്‍സൈക്കിളിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത് . 4-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് മികച്ച ഇന്‍-ക്ലാസ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ഐഡില്‍ സ്റ്റോപ്പ് സ്റ്റാര്‍ട്ട് സിസ്റ്റം (i3S) സാങ്കേതികവിദ്യയും ഹീറോ ഒരുക്കിയിട്ടുണ്ട്.5 വര്‍ഷത്തെ അല്ലെങ്കില്‍ 70,000 കിലോമീറ്റര്‍ വാറണ്ടിയാണ് ബ്രാന്‍ഡ് സ്പ്ലെന്ഡറിനായി വാഗ്ധാനം ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."