മഹാരാജാസ് കോളജില്‍ നേരിട്ട് ഇന്റര്‍വ്യൂ; ലാബ് അറ്റന്‍ഡന്റ്, ക്ലര്‍ക്ക് ഉള്‍പ്പെടെ നിരവധി ഒഴിവുകള്‍
എറണാകുളം മഹാരാജാസ് കോളജിലെ ഫിസിക്‌സ്, കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നടത്തുന്ന ബി.എസ്.സി കെമിസ്ട്രി എന്‍വയോണ്‍മെന്റ്& വാട്ടര്‍ മാനേജ്‌മെന്റ്, ബി.എസ്.സി ഫിസിക്‌സ് ഇന്‍സ്ട്രുമെന്റേഷന്‍ എന്നീ പ്രോഗ്രാമുകള്‍ക്ക് വേണ്ടി ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
ഫിസിക്‌സ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്‌സ്, കെമിസ്ട്രി, എന്‍വയോണ്‍മെന്റല്‍ കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളിലാണ് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുള്ളത്. കൂടാതെ ലാബ് അസിസ്റ്റന്റ്, പാര്‍ട്ട് ടൈം ക്ലര്‍ക്ക് ഒഴിവുകളുമുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക.
യോഗ്യത
ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് ഗസ്റ്റ് ലക്ച്ചറര്‍ പോസ്റ്റില്‍ അപേക്ഷിക്കാം.
ഈ മേഖലയില്‍ പ്രവൃത്തി പരിചയമുള്ള ലാബ് അസിസ്റ്റന്റ്, പാര്‍ട്ട് ടൈം ക്ലര്‍ക്ക് എന്നിവര്‍ക്കും അതത് ജോലികളില്‍ മുന്‍ഗണന ലഭിക്കും.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 6ന് രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഹാജരാകണം.
വിശദ വിവരങ്ങള്‍ക്ക് കോളജ് വെബ്‌സൈറ്റായ www.maharajas.ac.in സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."