കളിയാരവങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം; സ്‌കൂളുകള്‍ നാളെ തുറക്കും
തിരുവനന്തപുരം: കളിച്ചും ചിരിച്ചും ആര്‍ത്തുല്ലസിച്ച ദിനങ്ങള്‍ക്ക് വിട. ഇനി പഠനത്തിരക്കുകളുടെ കാലം. വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. അക്ഷരമുറ്റത്തേക്ക് നാളെയെത്തുന്ന നവാഗതരെ മധുരംനല്‍കിയും വാദ്യമേളങ്ങളൊരുക്കിയും വരവേല്‍ക്കാന്‍ അവസാനവട്ട തയാറെടുപ്പുകളിലാണ് സ്‌കൂള്‍ അധികാരികള്‍. 'എല്ലാം സെറ്റ്' എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വിദ്യാഭ്യാസവകുപ്പിന്റെ പ്രത്യേക പ്രചാരണവും സജീവമാണ്.
പാഠപുസ്തകങ്ങളും യൂനിഫോമും ഭൂരിഭാഗവും വിതരണം ചെയ്തുകഴിഞ്ഞു. ഉച്ചഭക്ഷണത്തിനുള്ള അരിയും ഇന്നലെ എത്തി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9.30ന് എളമക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നതാണ് നിലവിലെ തീരുമാനം.
മഴ കനത്താല്‍ പരിപാടിക്ക് മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. മന്ത്രി വി. ശിവന്‍കുട്ടി സംസ്ഥാനതല പ്രവേശനോത്സവം സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് അറിയിക്കും. ജില്ലാ, തദ്ദേശാടിസ്ഥാനത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കും. 1,3,5, 7, 9 ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങള്‍ എസ്.സി.ഇ.ആര്‍.ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."