HOME
DETAILS

കണ്ണൂരില്‍ നിന്നുള്ള ആദ്യസംഘം യാത്രതിരിച്ചു  

  
Web Desk
June 02 2024 | 03:06 AM

The first group from Kannur left

മട്ടന്നൂര്‍ (കണ്ണൂര്‍): കണ്ണൂരില്‍ നിന്നുള്ള  ആദ്യ ഹജ്ജ് സംഘം ഇന്നലെ രാവിലെ 6.20 ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും യാത്രതിരിച്ചു. സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.  സഊദി എയര്‍ലൈന്‍സിന്റെ എസ്. വി 5691 ജംബോ വിമാനം 361 തീര്‍ഥാടകരുമായി രാവിലെ ഒമ്പതോടെ  ജിദ്ദയില്‍ ഇറങ്ങി. ആദ്യവിമാനത്തില്‍  183 പുരുഷന്‍മാരും  178 സ്ത്രീകളുമാണ് പുണ്യഭൂമിയിലേക്ക്  പുറപ്പെട്ടത്.  

ഇഹ്റാം ധരിച്ച് ഇന്നലെ പുലര്‍ച്ചെ 1.20ന്  കണ്ണൂര്‍ ഹജ്ജ് ക്യാംപില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഹാജിമാരെ എയര്‍ പോര്‍ട്ട് ചീഫ് ഓപ്പറേഷന്‍സ് മാനേജര്‍ കെ.ജി  സുരേഷ് കുമാര്‍, സഊദി എയര്‍വെയ്സ് ഉദ്യോഗസ്ഥരായ അര്‍ജുന്‍ കുമാര്‍, വാഹിദ് ഹസ്സന്‍ എന്നിവരുടെ നേതൃത്വത്തില്‍ മധുരം നല്‍കിയാണ് സ്വീകരിച്ചത്. 

ഹജ്ജ് സെല്‍ സ്‌പെഷല്‍ ഓഫിസര്‍ യു. അബ്ദുല്‍കരീം, കണ്ണൂര്‍ ഹജ്ജ് ക്യാംപ് കണ്‍വീനറും കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മെംബറുമായ പി.പി മുഹമ്മദ് റാഫി, ഹജ്ജ് കമ്മറ്റി അംഗം പി.ടി അക്ബര്‍, മുന്‍ എം.എല്‍.എ എം.വി ജയരാജന്‍, കിയാല്‍ എം.ഡി ദിനേശ് കുമാര്‍,   മട്ടന്നൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, എസ്. നജീബ്, എം.സി.കെ അബ്ദുല്‍ ഗഫൂര്‍, സി.കെ സുബൈര്‍, നിസാര്‍ അതിരകം,  മുഹമ്മദ് അഷറഫ്, സിറാജ് കാസര്‍കോട്, കെ.പി അബ്ദുല്ല ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു. കണ്ണൂരില്‍ നിന്ന് 3164 തീര്‍ഥാടകരാണ്  ഹജ്ജിനായി യാത്രതിരിക്കുന്നത്. 

മുഴുവന്‍ തീര്‍ഥാടകര്‍ക്കും വിമാന ഷെഡ്യൂളായി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ അവസരം ലഭിച്ച മുഴുവന്‍ തീര്‍ഥാടകര്‍ക്കും   വിമാന ഷെഡ്യൂള്‍  ലഭിച്ചു. ഇന്നലെ  വൈകീട്ടോടെയാണ്  കരിപ്പൂര്‍ എംബാര്‍ക്കേഷനില്‍  ബാക്കിയുണ്ടായിരുന്നവര്‍ക്ക് യാത്രാ തീയതി ലഭിച്ചത്.  ജൂണ്‍ നാല് ആറ് തീയതികളില്‍ രണ്ടു വീതവും, ജൂണ്‍ അഞ്ചിന് ഒരു വിമാനവുമാണ് കൂടുതലായി അനുവദിച്ചിട്ടുള്ളത്. 

തീര്‍ഥാടകര്‍ യാത്ര സംബന്ധിച്ച്  യാതൊരുവിധ  ആശങ്കയും വേണ്ടെന്ന്  സംസ്ഥാന ഹജ്ജ് കമ്മിറ്റി നേരത്തെ ഹാജിമാരെ അറിയിച്ചിരുന്നു.  ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  13 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  13 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  13 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  13 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  13 days ago
No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  13 days ago
No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  13 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  13 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  13 days ago
No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  13 days ago