HOME
DETAILS

കണ്ണുതുറക്കാതെ പ്രവേശന പരീക്ഷാ കമ്മിഷണറേറ്റ്

  
Web Desk
June 02 2024 | 04:06 AM

Entrance Exam Commissionerate without opening your eyes

തിരുവനന്തപുരം: ഒരുലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ എഴുതുന്ന കീം പ്രവേശന പരീക്ഷയുടെ സെന്റര്‍ വിദൂര ജില്ലകളില്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നത്തിന് ഇനിയും പരിഹാരമായില്ല. പരീക്ഷയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രമിരിക്കെ ദീര്‍ഘദൂരം യാത്ര ചെയ്ത് പരീക്ഷാകേന്ദ്രങ്ങളിലേക്ക് എത്തുന്നതിനെക്കുറിച്ചുള്ള ആശങ്കയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.

കഴിഞ്ഞ ദിവസം പരീക്ഷയുടെ ഷെഡ്യൂള്‍ പരിഷ്‌കരിച്ച്  പ്രവേശന പരീക്ഷാ കമ്മിഷണര്‍ പുതിയ അഡ്മിറ്റ് കാര്‍ഡ് പുറത്തിറക്കിയപ്പോഴും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് വിദൂര ജില്ലകളിലെ സെന്റര്‍ തന്നെയാണ് അനുവദിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് എറണാകുളത്തും മലപ്പുറത്തെ വിദ്യാര്‍ഥികള്‍ക്ക് കോട്ടയത്തും സെന്റര്‍ ലഭിച്ചു.

കാസര്‍കോടുള്ളവരും പാലക്കാട് ഉള്ളവരും കോട്ടയത്ത് സെന്റര്‍ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ദീര്‍ഘദൂരം യാത്ര ചെയ്ത് എത്തുന്നത് എങ്ങനെയെന്നതില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വ്യക്തതയില്ല.  കുട്ടികളുടെ സുരക്ഷിത യാത്രയെ പോലും പ്രതികൂലമായി ബാധിക്കും വിധത്തിലാണ് സെന്റര്‍ നല്‍കിയിരിക്കുന്നതെന്ന്  രക്ഷിതാക്കള്‍ പറയുന്നു.

 നേരത്തേ നിശ്ചയിച്ചിരുന്ന പരീക്ഷാ ഷെഡ്യൂളില്‍ കഴിഞ്ഞ ദിവസം പ്രവേശന പരീക്ഷാ കമ്മിഷണര്‍ മാറ്റം വരുത്തിയിരുന്നു. ഇതനുസരിച്ച് എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ജൂണ്‍ അഞ്ചു മുതല്‍ ഒന്‍പത് വരെ ഉച്ചയ്ക്കു ശേഷം രണ്ടു മണി മുതല്‍ അഞ്ചു മണി വരെയായിരിക്കും നടക്കുക. ഇതിനായുള്ള റിപ്പോര്‍ട്ടിങ് ടൈം രാവിലെ 11.30 മുതല്‍ ഉച്ചയ്ക്കു ശേഷം 1.30 വരെയായും നിശ്ചയിച്ചു.

ഫാര്‍മസി പരീക്ഷ ജൂണ്‍ പത്തിന് ഉച്ചയ്ക്കു ശേഷം മൂന്നര മുതല്‍ അഞ്ചു മണി വരെയായിരിക്കും നടക്കുക. ഇതിനായുള്ള റിപ്പോര്‍ട്ടിങ് ടൈം ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണിവരെയാക്കി.  എന്നാല്‍ സെന്റര്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിന് യാതൊരുവിധ നടപടിയും പ്രവേശന പരീക്ഷാ കമ്മിഷണറേറ്റിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago