ഇരുപതില്‍ ഇരുപതും നേടാനുള്ള സാഹചര്യം; യഥാര്‍ഥ ജനവിധി കാത്തിരിക്കുന്നുവെന്ന് ഷാഫി പറമ്പില്‍
കോഴിക്കോട്: തെരഞ്ഞെടുപ്പിന്റെ പേരില്‍ വിഭാഗീയതയും സംഘര്‍ഷങ്ങളുമുണ്ടായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. ഇരുപതില്‍ ഇരുപതും ലഭിക്കാവുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. വടകരയില്‍ എളുപ്പത്തില്‍ വിജയിക്കാനാകുമെന്നും ഷാഫി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ പേരില്‍ വിഭാഗീയതയും സംഘര്‍ഷങ്ങളുമുണ്ടായി കാണാന്‍ ആഗ്രഹിക്കുന്നവരല്ല ഞങ്ങള്‍. മുന്നോട്ടുവച്ച പല വിഷയങ്ങളിലും പൊലിസ് തീര്പ്പുകല്പ്പിക്കാതിരുന്നിട്ടും അവരോട് സഹകരിക്കുന്നത് നാടിന്റെ സമാധാനം ഓര്‍ത്തിട്ടാണ്. നാടിന്റെ സമാധാനം കെടുത്താനുള്ള മാര്‍ഗം വ്യാജസൃഷ്ടികളാണ്. ഇത്തരം സൃഷ്ടികള്‍ക്ക് പിന്നില്‍ ആരാണെന്ന് എളുപ്പത്തില്‍ കണ്ടെത്താനുള്ള സാധിക്കുമെങ്കിലും, പൊലിസിന്റെ മെല്ലെപ്പോക്ക് വ്യക്തമായിട്ടും സഹകരിക്കുന്നത് നാടിന്റെ സമാധാനം ഓര്‍ത്തതുകൊണ്ടാണ്', ഷാഫി പറഞ്ഞു.
ഏറ്റവും ഒടുവില്‍ സൃഷ്ടിച്ച് പ്രചരിപ്പിച്ച വ്യാജസൃഷ്ടിയുള്‍പ്പെടെ ഉണ്ടാക്കിയതിന് പിന്നില്‍ ആരാണെന്ന് പൊലിസ് കണ്ടെത്തി ശിക്ഷിക്കണം. അവര്‍ അവരുടെ ഉത്തരവാദിത്വം മറക്കരുത്. ഒരു നാടിന്റെ സമാധാനം കെടുത്താനും ഭിന്നിപ്പുണ്ടാക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍. അവര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നല്കാന് ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."