2024ലെ ഏറ്റവും തിളക്കമുള്ള വാൽനക്ഷത്രത്തിന് സാക്ഷ്യംവഹിക്കാൻ യുഎഇ
ദുബൈ: 2024ലെ ഏറ്റവും തിളക്കമുള്ള വാൽനക്ഷത്രത്തിന് യുഎഇ ഒക്ടോബറിൽ സാക്ഷ്യംവഹിക്കും. അടുത്ത ഒക്ടോബറിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന 2024ലെ ഏറ്റവും തിളക്കമുള്ള വാൽനക്ഷത്രമാണ് യുഎഇയിൽ ദൃശ്യമാവുക.
'കോമറ്റ് ഓഫ് ദ ഇയർ' എന്ന് വിളിക്കപ്പെടുന്ന വാൽനക്ഷത്രം നിലവിൽ ചൊവ്വയുടെയും വ്യാഴത്തിന്റെയും ഭ്രമണപഥങ്ങൾക്കിടയിൽ സഞ്ചരിക്കുന്നു.വാൽ നക്ഷത്രത്തിന് കൂടു തൽ തിളക്കവും വാലുമായി ദൃശ്യമാകുമെന്നാണ് പ്രതീക്ഷ. രാത്രിയിൽ പല നക്ഷത്രങ്ങളേക്കാളും തിളക്കമുള്ളതായിരിക്കുമെന്നും യുഎഇയിലെ ജനങ്ങൾക്ക് ഇത് നിരീക്ഷിക്കാൻ കഴിയുമെന്നും എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ഡയരക്ടർ ബോർഡ് അംഗവും ബഹിരാകാശ ശാസ്ത്രത്തിനും ജ്യോതിശാസ്ത്ര ത്തിനും വേണ്ടിയുള്ള അറബ് യൂനിയൻ അംഗവുമായ അൽ ജർവാൻ പറഞ്ഞു.
ഒക്ടോബർ എട്ടുമുതൽ 14 വരെ വാൽനക്ഷത്രം ചിലപ്പോൾ രാത്രിയിൽ ശുക്രൻ്റെ പ്രകാശമാനമായ ഗ്രഹം പോലെ ദൃശ്യമാകും. ഒക്ടോബർ 10ന് സൂര്യനോട് ഏറ്റവും അടുത്തുള്ള സ്ഥലത്ത് എത്തും.വാൽനക്ഷത്രം വടക്കൻ അർധഗോളത്തിൽ എളുപ്പത്തിൽ ദൃശ്യമാകുമെന്നും ദക്ഷിണ അർധഗോളത്തിൽ സൂര്യാസ്തമയത്തിന് ശേഷം ഉടൻ ദൃശ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."