അമൂല്‍ ഈ വര്‍ഷവും പാലിന് വില കൂട്ടി; വര്‍ധിപ്പിച്ച നിരക്കുകള്‍ അറിയാം
അഹമ്മദാബാദ്: ഗുജറാത്ത് ആസ്ഥാനമായ ഇന്ത്യയിലെ മുന്‍നിര ക്ഷീരോല്‍പാദക സഹകരണസംഘ പ്രസ്ഥാനമായ അമൂല്‍ തങ്ങളുടെ പായ്ക്കറ്റ് പിലിന്റെ വില കൂട്ടി. ലിറ്ററിന് രണ്ടുരൂപയാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ, അമൂല്‍ ഗോള്‍ഡ് പാലിന്റെ വില അരലിറ്ററിന് 33 രൂപയാകും. അമൂല്‍ ശക്തി പാലിന് അരലിറ്ററിന് 30 രൂപയായും വില വര്‍ധിക്കും. തൈരിന്റെ വിലയിലും വര്‍ധന ഉണ്ടായിട്ടുണ്ട്.
ഉത്പാദനച്ചെലവ് വര്‍ധിച്ചസാഹചര്യത്തിലാണ് വിലവര്‍ധനയെന്ന് ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (ജി.സി.എം.എം.എഫ്) അറിയിച്ചു.
ഉല്‍പ്പാദനച്ചെലവ് കൂടിയതാണ് പാല്‍ വില വര്‍ധിപ്പിക്കാന്‍ കാരണമായതെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വില വര്‍ധന അനിവാര്യമാണെന്നും ജി.സി.എം.എം.എഫ് എം.ഡി ജയന്‍ മേത്ത ന്യായീകരിച്ചു. വിലക്കയറ്റത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില വര്‍ധനയാണിതെന്നും അമൂല്‍ അവകാശപ്പെട്ടു. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലും അമൂല്‍ പാല്‍വില വര്‍ധിപ്പിച്ചിരുന്നു.
1946 ല്‍ ഗുജറാത്തിലെ ആനന്ദ് കേന്ദ്രീകരിച്ചുള്ള സഹകരണ സൊസൈറ്റിയാണ് ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ് എന്ന അമൂല്‍. ഗുജറാത്ത് സഹകരണ വകുപ്പിന്റെ കീഴിലെ ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡിന്റെ മേല്‍നോട്ടത്തിലാണ് അമൂലിന്റെ പ്രവര്‍ത്തനം. 36 ലക്ഷം പാല്‍ ഉത്പ്പാദകര്‍ അമൂലിന്റെ കീഴിലുണ്ടെന്നാണ് കണക്ക്.
Amul Hikes Milk Prices By rs 2 Per Litre From Today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."