HOME
DETAILS
MAL
വാട്ടര്‍ ടാങ്കില്‍ നാലു മക്കളെയും എറിഞ്ഞ് കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു
Web Desk
June 03 2024 | 05:06 AM
ജയ്പൂര്‍: നാലു മക്കളെയും വാട്ടര്‍ ടാങ്കില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച് അമ്മ. കുടുംബ വഴക്കിനെ തുടര്‍ന്നാണ് യുവതി ഇത് ചെയ്തതെന്നും സംഭവ ദിവസം യുവതി അസ്വസ്ഥയായിരുന്നുവെന്നും തുടര്‍ന്നാണ് കുഞ്ഞുങ്ങളെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ജയ്പൂരിലെ ബാര്‍മര്‍ ജില്ലയിലെ ധനേ കാ തല ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഒരു സ്ത്രീ അവരുടെ നാലുമക്കളെയും വാട്ടര്‍ ടാങ്കിലേക്ക് എറിയുകയും നാലുപേരും മരിക്കുകയും ചെയ്തു. അഞ്ചു വയസിനും 11 വയസിനുമിടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പിന്നാലെ വാട്ടര്‍ ടാങ്കിലേക്ക് ചാടിയ യുവതിയെ രക്ഷിക്കുകയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുകയും ചെയ്തു. കുഞ്ഞുങ്ങളെ കൊന്നതിനുള്ള കാരണം അറിയാന്‍ അമ്മയെ ചോദ്യം ചെയ്യുമെന്ന് ബാര്‍മര്‍ പൊലിസ് സൂപ്രണ്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."