HOME
DETAILS
MAL
കിലിയൻ എംബാപ്പെ ഇനി റയലിന് സ്വന്തം; ഔദ്യോഗിക പ്രഖ്യാപനവുമായി റയൽ
Web Desk
June 03 2024 | 18:06 PM
ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപെയെ സ്വന്തമാക്കി റയൽ മഡ്രിഡ്. 308 മത്സരങ്ങളിൽ നിന്ന് 256 ഗോളുകൾ നേടി പിഎസ്ജിയുടെ റെക്കോർഡ് ഗോൾ സ്‌കോററായിരുന്ന 25-കാരനെ 2029 വരെയുള്ള 5 വർഷത്തെ കരാറിലാണ് റയലിൽ എത്തിച്ചത്.റയൽ 15 മില്യൺ യൂറോയുടെ സൈനിംഗാണ് നടത്തിയത് . കഴിഞ്ഞ ഫെബ്രുവരിയിലാണ് പിഎസ്‌ജിയുമായി കരാർ പുതുക്കില്ലെന്ന് എംബപെ അറിയിച്ചിരുന്നത്. ജൂൺ 30 തിന് എംബപെയുടെ പിഎസ്‌ജി കരാർ അവസാനിക്കും. മുൻപ് രണ്ടുതവണ എംബാപ്പയെ സ്വന്തമാക്കാൻ റയൽ ശ്രമിച്ചെങ്കിലും നീക്കം പരാജയപ്പെട്ടിരുന്നു.
Official Announcement: Mbappé.#RealMadrid
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) June 3, 2024
15 മില്യൺ യൂറോയാണ് എംബപെയക്ക് റയൽ വാർഷിക പ്രതിഫലമായി നൽകുന്നത്. ഇതിനുപുറമേ 150 മില്യൺ യൂറോ ബോണസും അഞ്ചുവർഷക്കാലയളവിൽ താരത്തിന് ലഭിക്കും. ഏഴ് വർഷത്തെ കരിയറിന് ശേഷമാണ് എംബപെ പിഎസ്‌ജി വിട്ട് റയലിൽ ചേക്കേറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."