റായ്ബറേലി മുതല്‍ തിരുവനന്തപുരം വരെ; തീ പാറും പോരാട്ട വേദികള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ലോക ശ്രദ്ധ നേടി നില്ക്കുന്ന സമയത്ത് ഉറ്റു നോക്കുന്ന ചില മണ്ഡലങ്ങളുണ്ട്. ഇതാ അത്തരം ചില മണ്ഡലങ്ങള്‍
നരേന്ദ്രമോദിക്കെതിരെ അജയ് റായ് വരാണസി
മൂന്നാം തവണയാണ് നരേന്ദ്ര മോദി വരാണസിയില്‍ നിന്ന് മത്സരിക്കുന്നത്. 2014ല്‍ ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്രിവാളിനെയാണ് മോദി പരാജയപ്പെടുത്തിയത്. 2019ല്‍ സമാജ് വാദിയുടെ ശാലിനി യാദവായിരുന്നു എതിരാളി. 2014ലും 19ലും കോണ്‍ഗ്രസിന്റെ അജയ് റായിയും ഇവിടെ മത്സരിച്ചിരുന്നുയ ബി.ജെ.പി മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയുടെ സീറ്റായിരുന്നു വരാണസി.
റായ് ബറേലി- രാഹുലും ദിനേശ് പ്രതാപ് സിങ്ങും
ബി.ജെ.പിയുടെ ദിനേശ് പ്രതാപ് സിങ് ആണ് റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത്. അമേതിത്തില് നിന്ന് മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി 2019ല്‍ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു. ഗാന്ധി കുടുംബത്തിന്റെ കുത്തക മണ്ഡലമായ റായ്ബറേലിയില്‍ 1977(ജനതാ പാര്‍ട്ടി), 1996, 1999(ബി.ജെ.പി) വര്‍ഷങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസില്‍ നിന്നല്ലാത്ത ഒരു എം.പി ഉണ്ടായത്.
രാഹുല്‍ ഗാന്ധി- ആനി രാജ വയനാട്
2019 തെരഞ്ഞെടുപ്പിലാണ് രാഹുല്‍ ഗാന്ധി ആദ്യം വയനാട്ടില്‍ നിന്ന് മത്സരിക്കുന്നത്. കരുതല്‍ സീറ്റായിട്ടാണ് അന്ന് അദ്ദേഹം വയനാട്ടിലെത്തിയത്. അമേത്തിയില്‍ അദ്ദേഹം പരാജയപ്പെട്ടിരുന്നു. 4.31 ലക്ഷം വോട്ടുകളാണ് അന്ന് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത്.
അമേത്തി കിഷോര്‍ലാല്‍- സ്മൃതി ഇറാനി
25 വര്‍ഷത്തിന് ശേഷം ആദ്യമായാണ് അമേത്തിയില്‍ ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ മത്സരിക്കുന്നത്.ഗാന്ധി കുടുംബത്തിന്റെ സ്വന്തം മണ്ഡലമായിരുന്ന അമേത്തി പക്ഷേ 2019ല്‍ ഗാന്ധി കുടുംബത്തെ ചതിച്ചു. 2019ല്‍ രാഹുലിനെ പരാജയപ്പെടുത്തി സ്മൃതി ഇറാനി അമേത്തിയെ സ്വന്തമാക്കി. ഇത്തവണ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാല്‍ ശര്‍മയാണ് ഇവിടെ മത്സരിക്കുന്നത്.
തിരുവനന്തപുരം: ശശി തരൂര്‍ - രാജീവ് ചന്ദ്രശേഖര്‍
കോണ്‍ഗ്രസിന്റെ നിലവിലെ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ തന്നെയാണ് തിരവനന്തപുരത്ത് ഇത്തവണയും മത്സരിക്കുന്നത്. ബി.ജെ.പിയുടെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് പ്രധാന എതിരാളി. സി.പി.ഐയുടെ പന്ന്യന്‍ രവീന്ദ്രന് മറ്റൊരു പ്രമുഖ സ്ഥാനാര്‍ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."