ദുബൈ വിമാനത്താവളത്തില്‍ മൂന്നു മാസത്തിനിടെ പിടികൂടിയത് 366 വ്യാജ പാസ്പോര്ട്ടുകള്
ദുബൈ: ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 366 പേരെയാണ് വ്യാജ പാസ്പോര്‍ട്ടുമായി പിടികൂടിയതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പിടിയിലായവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ഈ വര്‍ഷം ഉണ്ടായത്.
2023ല്‍ 355 പാസ്പോര്‍ട്ടുകളാണ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം 16,127 രേഖകള്‍ പരിശോധിച്ചതില്‍ 1,232 എണ്ണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ 443 കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. വ്യാജ പാസ്പോര്ട്ടുകള് തിരിച്ചറിഞ്ഞ് പിടികൂടാനായി വിമാനത്താവളത്തില്‍ റെട്രോ ചെക്ക് എന്ന പ്രത്യേക മെഷീന് സ്ഥാപിച്ചിട്ടുണ്ടെന്ന് ജിഡിആര്‍എഫ്എ ഡോക്യുമെന്റ് എക്സാമിനേഷന് സെന്റര്‍ കണ്‍സല്‍റ്റന്റ് അകില് അഹ്മദ് അല്‍ നജ്ജാര്‍ അറിയിച്ചു.
ഇത്തരം വ്യാജ പാസ്പോര്ട്ടുകള് കണ്ടെത്തിയാല്‍ അതുമായി എത്തിയവരെ പാസ്പോര്‍ട്ട് കണ്ട്രോള് ഓഫിസര്‍ പിടികൂടി വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കുന്നതാണ്. സ്ഥിരീകരിച്ചാല്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും. കോടതി വിധി അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍ ഉണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."