HOME
DETAILS

മുസ്ലിം ലീഗിന് 100ല്‍ 100; മത്സരിച്ച മൂന്ന് സ്ഥാനാര്‍ഥികളും വിജയത്തിലേക്ക്

  
Web Desk
June 04 2024 | 07:06 AM

all three iuml candidates leading in election

കോഴിക്കോട്: മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച് നൂറില്‍ നൂറുമാര്‍ക്കും നേടി മുസ്ലിം ലീഗ്. ഇ.ടി മുഹമ്മദ് ബഷീര്‍ (മലപ്പുറം), എം.പി അബ്ദുസ്സമദ് സമദാനി (പൊന്നാനി), നവാസ് കനി (രാമനാഥപുരം) എന്നീ മണ്ഡലങ്ങളിലാണ് ലീഗ് മത്സരിച്ചത്. മൂന്നിടത്തും ബഹുദൂരം മുന്നിലാണ് ലീഗ് സ്ഥാനാര്‍ഥികള്‍. മൂന്നു പേരും നിലവില്‍ ലീഗിന്റെ സിറ്റിങ് എം.പിമാരുമാണ്. ഇവര്‍ ജയിക്കുന്നതോടെ ലീഗിന് നിലവിലെ സീറ്റുകള്‍ നിലനിര്‍ത്താനും കഴിഞ്ഞു.

മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീര്‍ രണ്ടുലക്ഷത്തിനും പൊന്നാനിയില്‍ സമദാനി ഒന്നരലക്ഷത്തിനും അടുത്ത് വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. രാമനാഥപുരത്ത് നവാസ് കനി അരലക്ഷം വോട്ടുകള്‍ക്കാണ് മുന്നില്‍. ഇവിടെ മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ആണ് രണ്ടാമതുള്ളത്. വോട്ടെണ്ണല്‍ അഞ്ചുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 1.30 ലക്ഷം വോട്ടുകള്‍ പനീല്‍ശെല്‍വത്തിന് 75,000 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള അണ്ണാ ഡി.എം.കെയുടെ ജെയപെരുമാളിന് 30000 വോട്ടുകളം ലഭിച്ചു.

അതേസമയം, തെരഞ്ഞെടുപ്പില്‍ തനിച്ച് ഭൂരിപക്ഷം ലഭിക്കാതെ ബി.ജെ.പി കനത്ത തിരിച്ചടിയാണ് നേരിടുന്നത്. 543 അംഗ ലോക്‌സഭയില്‍ കേവലഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് വേണ്ടത്. വോട്ടെണ്ണല്‍ നാലുമണിക്കൂര്‍ പിന്നിട്ടതോടെ 239 സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ ഇപ്പോള്‍ 298 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. പത്തുവര്‍ഷത്തിന് ശേഷമാണ് ബി.ജെ.പിക്ക് കേവലഭൂരിപക്ഷം നേടാന്‍ കഴിയാതിരിക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 282 സീറ്റുകള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തനിച്ച് 303 സീറ്റുകളും നേടി.

ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും പഞ്ചാബിലും കര്‍ണാടകയിലും പശ്ചിമബംഗാളിലുമെല്ലാം ബി.ജെ.പി കനത്ത തിരിച്ചടിയാണ് നേരിട്ടത്. കര്‍ഷക സമരങ്ങളുടെ പോരാട്ടത്തിന് ചുക്കാന്‍ പിടിച്ച പഞ്ചാബില്‍ ഒരിടത്തും ബി.ജെ.പി ഇല്ല. 13 സീറ്റില്‍ 10 സീറ്റില്‍ ഇന്‍ഡ്യാ മുന്നണിയാണ് മുന്നേറുന്നത്. 3 സീറ്റില്‍ മറ്റുള്ളവരും ഇവിടെ മുന്നേറുന്നു. ഏഴ് സീറ്റില്‍ കോണ്‍ഗ്രസ് മൂന്നിടത്ത് ആം ആദ്മി ശിരോമണി ആകാലി ദള്‍ ഒരു സീറ്റില്‍ എന്നിങ്ങനെയാണ് നില.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അടുപ്പിക്കാത്ത തമിഴ്‌നാട്ടില്‍ പാര്‍ട്ടി താരസ്ഥാനാര്‍ഥിയായ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ബഹുദൂരം പിന്നിലാണ്. ബി.ജെ.പിയുടെ 'സിങ്കം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അണ്ണാമലൈ കോയമ്പത്തൂരില്‍ 8000ത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണെന്നാണ് റിപ്പോര്‍ട്ട്. ഡി.എം.കെയുടെ ഗണപതി രാജ്കുമാറാണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്. 

 

all three iuml candidates leading in election

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago