63കാരനായ ഡോക്ടറെ 60കാരിയായ വീട്ടു ജോലിക്കാരിയുടെ സഹായത്തോടെ ക്രൂരമായി കൊന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
ഡല്‍ഹി: അറുപത്തിമൂന്നുകാരനായ ഡോക്ടറുടെ വീട്ടില്‍ 24 വര്‍ഷം ജോലിക്കു നിന്ന അറുപതുകാരിയുടെ സഹായത്തോടെ വീടു കൊള്ളയടിക്കാന്‍ പദ്ധതി. എട്ടംഗസംഘത്തിന്റെ ആക്രമണത്തില്‍ ദാരുണമായി ഡോക്ടര്‍ കൊല്ലപ്പെട്ടു. ഡല്‍ഹിയിലെ ജാങ്പുരിയിലാണ് സംഭവം.
കഴിഞ്ഞ മാസമാണ് 63കാരനായ യോഗേഷ് പോള്‍ എന്ന ഡോക്ടര്‍ മോഷണ ശ്രമത്തിനിടെ ക്രൂരമായി കൊല്ലപ്പെടുന്നത്. ഡോക്ടറുടെ തൊപ്പി വായില്‍ കുത്തിക്കയറ്റുകയും ശേഷം ഡോക്ടറുടെ കഴുത്തിലുണ്ടായിരുന്ന മഫ്‌ളര്‍ ഉപയോഗിച്ചും അക്രമികള്‍ അദ്ദേഹത്തെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
നിലത്ത് പിടഞ്ഞുവീണ ഡോക്ടറുടെ നെഞ്ചില്‍ ലോഹവളയം കൊണ്ട് ഇടിച്ച് പരുക്കേല്‍പ്പിക്കുകയും കൊല്ലുകയുമായിരുന്നു. ഈ സംഘത്തെ പൊലീസ് കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ഡോക്ടറുടെ വീട്ടില്‍ 24 വര്‍ഷമായി ജോലി ചെയ്തിരുന്ന ബസന്തിയെന്ന അറുപതുകാരിയുടെ സഹായത്തോടെയാണ് കൊലപാതകവും കൊള്ളയും നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്.
ബസന്തിയുടെ രണ്ട് സഹായികളും അവരുടെ അഞ്ച് സുഹൃത്തുക്കളുടേയും സഹായത്തോടെയാണ് കൊലയും കൊള്ളയും നടത്തിയത്. ഇവരെ പൊലീസ് പിടികൂടി. അഞ്ച് പേര്‍ നേപ്പാളിലേക്ക് രക്ഷപ്പെട്ടതായി പൊലിസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ദീര്‍ഘകാലമായി ജോലി ചെയ്തിരുന്ന വീട്ടില്‍ തന്നെ മോഷ്ടിക്കാനും വീട്ടുടമകളെ കൊലപ്പെടുത്താനും 60 കാരിയെ പ്രേരിപ്പിച്ച കാരണം ഇനിയും പൊലിസ് കണ്ടെത്തിയിട്ടില്ല. ബസന്തിയുടെ സുഹൃത്തിന്റെ പരിചയക്കാരാണ് വീട് കൊളളയടിക്കാന്‍ വന്നവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."