'കിഷോരി ഭയ്യാ നിങ്ങള്‍ ജയിക്കുമെന്ന് എനിക്കുറപ്പായിരുന്നു, നന്ദി അമേത്തി' ഹൃദയം തൊടുന്ന കുറിപ്പുമായി പ്രിയങ്ക
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ തോല്‍പ്പിച്ച് അമേത്തിയില്‍ കോണ്‍ഗ്രസിന്റെ പ്രഭാവം തിരിച്ചു പിടിച്ച കിഷോരി ലാല്‍ ശര്‍മയെ അഭിനന്ദിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കിഷോരി ലാല്‍ ശര്‍മക്കൊപ്പമുള്ള ചിത്രം പങ്കു വെച്ചാണ് പ്രിയങ്കയുടെ പോസ്റ്റ്.
''കിഷോരി ഭയ്യ, എനിക്ക് ഒരിക്കലും സംശയമുണ്ടായിരുന്നില്ല, നിങ്ങള്‍ വിജയിക്കുമെന്ന് തുടക്കം മുതല്‍ എനിക്ക് ഉറപ്പുണ്ടായിരുന്നു. നിങ്ങള്‍ക്കും അമേത്തിയിലെ സഹോദരീ സഹോദരന്‍മാര്‍ക്കും എന്റെ ഹൃദയം തൊട്ട അഭിനന്ദനങ്ങള്‍''പ്രിയങ്ക ട്വീറ്റ് ചെയ്തു.
അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ 91, 578 വോട്ടിന് ലീഡ് ചെയ്യുകയാണ്. രാജീവ് ഗാന്ധിയുടെ കാലം മുതല്‍ അമേത്തിയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന നേതാവാണ് കെ.എല്‍ ശര്‍മ. ഗാന്ധി കുടുംബത്തിന്റെ കുത്തക സീറ്റുമായിരുന്നു ഇത്. എന്നാല്‍ 2019ല്‍ സ്മൃതി ഇറാനി ഇവിടെ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തുകയായിരുന്നു.
തുടക്കം മുതല്‍ വിജയം സുനിശ്ചിതമെന്ന രീതിയിലായിരുന്നു സ്മൃതിയുടെ പ്രതികരം. രാഹുലിനും കോണ്‍ഗ്രസിനുമെതിരെ കടുത്ത പരിഹാസമാണ് അവര്‍ അഴിച്ചു വിട്ടത്. അമേത്തിയില്‍നിന്ന് രാഹുല്‍ പേടിച്ചോടിയെന്ന് പറഞ്ഞ സ്മൃതി ഇറാനി കിഷോരി ലാലിനെ ഗാന്ധി കുടുംബത്തിന്റെ പാവയെന്നാണ് പരിഹസിച്ചിരുന്നത്. ഇതിനെല്ലാം മറുപടിയായിരിക്കുകയാണ് കോണ്‍ഗ്രസിന്റെ വിജയം.
किशोरी भैया, मुझे कभी कोई शक नहीं था, मुझे शुरू से यक़ीन था कि आप जीतोगे। आपको और अमेठी के मेरे प्यारे भाइयों और बहनों को हार्दिक बधाई ! pic.twitter.com/JzH5Gr3z30
— Priyanka Gandhi Vadra (@priyankagandhi) June 4, 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."