HOME
DETAILS
MAL
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത പരിശോധിക്കും;സുരേഷ്‌ഗോപിയുടെ വിജയം വ്യക്തിപ്രഭാവത്താലെന്ന് കെ.സി വേണുഗോപാല്‍
June 04 2024 | 10:06 AM
തിരുവനന്തപുരം: സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. അന്തിമ തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം സുരേഷ് ഗോപിയെന്ന സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രമുണ്ടായതാണ്. തൃശ്ശൂരിലെ തോല്‍വി പാര്‍ട്ടി സൂക്ഷ്മമായി പരിശോധിക്കും.
ആലപ്പുഴയില്‍ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ വോട്ട് പിടിച്ചതും പരിശോധിക്കും. സംസ്ഥാനത്ത് സിപിഐഎം വോട്ട് ബാങ്കില്‍ വന്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്നും കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.
അതേസമയം വോട്ടെണ്ണല്‍ ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ 17 മണ്ഡലങ്ങളില്‍ യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. 2 ഇടത്ത് എല്‍ഡിഎഫും ഒരിടത്ത് ബിജെപിയുമാണ് ലീഡ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."