HOME
DETAILS
MAL
ജനവിധിയെ പൂർണമായി അംഗീകരിക്കുന്നുവെന്ന് എംബി രാജേഷ്
Web Desk
June 04 2024 | 11:06 AM
ലോക്സഭാ തിരഞ്ഞെടുപ്പു ഫലങ്ങളുടെ അടിസ്ഥാനത്തിൽ ജനവിധിയെ പൂർണമായി അംഗീകരിക്കുന്നുവെന്ന് എം ബി രാജേഷ്. നിലവിൽ 2019 ആവർത്തിക്കുക മാത്രമാണ് ഉണ്ടായത്. ജനങ്ങൾ എഴുതിയ വിധിയെ ഏറെ ആദരവോടെ കാണുന്നുവെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. അതേസമയം തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചത് അസാധാരണമാണ്.
ഇത് വളരെ വിചിത്രമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 74686 വോട്ടുകൾക്കാണ് സുരേഷ് ഗോപി ജയിച്ചത്. നേരത്തെ സമാന അഭിപ്രായം പ്രകടനവുമായി വി എസ് സുനിൽകുമാറും രംഗത്തെത്തിയിരുന്നു. തൃശ്ശൂരിലെ ജനവിധി തീർത്തും അപ്രതീക്ഷിതമായ ഒന്നാണെന്നാണ് സുനിൽകുമാർ അഭിപ്രായപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."