ഇന്നൊവേറ്റീവ് എഫ് സിയും , യങ് ഷൂട്ടേർസ് അബ്ബാസിയയും ചാമ്പ്യന്മാർ
കുവൈറ്റ് സിറ്റി : കെഫാക് ഇന്നോവറ്റിവ് സോക്കർ & മാസ്റ്റേഴ്സ് ലീഗ് 2023-24 സീസൺ ഫുട്ബോൾ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ യങ് ഷൂട്ടേർസ് അബ്ബാസിയയും മാസ്റ്റേഴ്സ് വിഭാഗത്തിലും ഇന്നൊവേറ്റീവ് എഫ് സി സോക്കർ വിഭാഗത്തിലും കിരീടം നിലനിർത്തി . വെള്ളിയാഴ്ച വൈകിട്ട് മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ വാശിയേറിയ ഗ്രാൻഡ് ഫിനാലെ മത്സരങ്ങളിൽ മാസ്റ്റേഴ്സ് ലീഗിൽ യങ് ഷൂട്ടേർസ് അബ്ബാസിയ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സി എഫ് സി സാൽമിയയെ പരാജയപ്പെടുത്തി യാണ് യങ് ഷൂട്ടേർസ് അബ്ബാസിയ തുടർച്ചയായി രണ്ടാം തവണയും ചായമ്പ്യന്മാരായത് . സോക്കർ ലീഗിൽ ഒരൊറ്റ മത്സരവും പരാജയപ്പെടാതെയാണ് ഇന്നോവറ്റിവ് എഫ് സി ചാപ്യൻപട്ടം നിലനിർത്തിയത് .
ഫൈനലിൽ ഫ്‌ലൈറ്റെർസ് എഫ് സിയെ ടൈ ബ്രെക്കറിൽ പരാജയപ്പെടുത്തി . മത്സരത്തിന്റെ ആദ്യ പകുതിയിൽ ജിബിൻ ബോസ്‌കോ നേടിയ അതിമനോഹരമായ ഗോളിൽ ഇന്നോവറ്റിവ് എഫ് മുന്നിലെത്തി . രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ രാഹുൽ നേടിയ ഗോളിൽ ഫ്‌ലൈറ്റെർസ് എഫ് സി സമനിലഗോൾ നേടിയതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി ഇരു ടീമുകളും ഓരോ ഗോളുകളുമായി ടൈ ബ്രെക്കറിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് ഇന്നോവറ്റിവ് എഫ് സി തുടർച്ചായി രണ്ടാംതവണയും ചാമ്പ്യന്മാരായി . കെഫാക് സോക്കർ ലീഗിൽ ആദ്യമായി ഏർപ്പെടുത്തിയ വേർജിൻ മെമ്മോറിയൽ റോളിംഗ് ട്രോഫി ഇന്നോവേറ്റിവ് എഫ് സിക്ക് ഇന്നോവറ്റിവ് മാനേജിങ് പാർട്ടണർ എബ്രഹാം ജോസ് കൈമാറി . ബാൻഡ്മേളകളുമായി ഗാലറിയിൽ ആർപ്പുവിളികളുമായി ഇരു ടീമുകളുടെയും ആരാധകർ നിലയുറപ്പിച്ചപ്പോൾ ഫൈനൽ മത്സരം മികവുറ്റതായി . ലൂസേഴ്‌സ് ഫൈനലുകിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ ബ്ലാസ്‌റ്റേഴ്‌സ് എഫ് മലപ്പുറം ബ്രദേഴ്സിനെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി . സോക്കർ ലീഗിൽ മാക് കുവൈറ്റിനെ പരാജയപ്പെടുത്തി സിൽവർ സ്റ്റാർസ് എസ് സി മൂന്നാം സ്ഥാനം നേടി .
മാസ്റ്റേഴ്സ് & സോക്കർ വിഭാഗത്തിൽ ഫയർപ്ലേയ് ട്രോഫികൾ മലപ്പുറം ബ്രദേഴ്‌സ് അർഹരായി . മാസ്റ്റേഴ്സ് വിഭാഗത്തിൽ അബ്ദുൽ ലത്തീഫ് (ഗോൾ കീപ്പർ . യങ് ഷൂട്ടേർസ് അബ്ബാസിയ ) അബ്ദുൽ റഷീദ് (ഡിഫൻഡർ - യങ് ഷൂട്ടേർസ് അബ്ബാസിയ) ബൈജു (മികച്ച കളിക്കാരൻ - സി എഫ് സി സാൽമിയ ) നിസാർ (ടോപ് സ്‌കോറർ -ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ) എന്നിവരെയും സോക്കർ ലീഗിൽ സുമിത്ത് (ഗോൾ കീപ്പർ - ഫ്ലായറ്റേഴ്സ് എഫ് സി ) സന്ദീപ് (ഡിഫൻഡർ -ഫ്ലായറ്റേഴ്സ് എഫ് സി ) ശ്രീ ഹരി (മികച്ച കളിക്കാരൻ - ഇന്നോവറ്റിവ് എഫ് സി ) നജീം (ടോപ് സ്‌കോറർ -സിൽവർ സ്റ്റാർസ് എസ് സി ) എമേർജിങ് പ്ലയേഴ്‌സായി മുഹമ്മദ് അനസ് (മാക് കുവൈറ്റ് ) നിധിൻ ( സിൽവർ സ്റ്റാർസ് എസ് സി) എന്നിവരെയും തിരഞ്ഞെടുത്തു .
ഗ്രാൻഡ് ഫിനായിലെ മുഖ്യ അതിഥികളായി ഇന്നോവറ്റിവ് ഗ്രൂപ്പ് എം ഡി ജോസ് കാർമെൻഡ് , സന്തോഷ് (എം ഡി ഡിസൈനിങ് ഗ്രൂപ്പ് )അഖിൽ കാരി (ഡയറക്ടർ ഫ്രണ്ട് ലൈൻ ഇന്റർനാഷണൽ ) അബ്ദുൽ റസാഖ് (അബു ഹുറൈറ ) കെഫാക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി , ട്രഷറർ മൻസൂർ അലി , വൈസ് പ്രസിഡന്റുമാരായ ബിജു ജോണി , റോബർട്ട് ബെർണാഡ് , സ്പോർട്സ് സെക്രട്ടറി അബ്ദുൽ റഹ്മാൻ കെഫാക് മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ ജോർജ്ജ് ജോസഫ് , സഹീർ ആലക്കൽ , അബ്ദുൽ ലത്തീഫ് , കമറുദ്ധീൻ , ഫൈസൽ , ഇബ്രാഹിം , നാസർ പള്ളത്ത് , ഹനീഫ , ജംഷീദ് , ശക്കീർ , നൗഷാദ് കെ സി , ബിജു എബ്രഹാം , കെഫാക് ഫൗണ്ടർ മെമ്പർ മുബാറക് യൂസഫ് , മുൻ കമ്മറ്റി അംഗം ഷബീർ കളത്തിങ്കൽ , എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."