HOME
DETAILS

പത്ത് വര്‍ഷത്തിന് ശേഷം ഗുജറാത്തില്‍ ലോക്‌സഭ സീറ്റ് നേടി കോണ്‍ഗ്രസ്;വിജയം ബനസ്‌കന്ത മണ്ഡലത്തില്‍

  
June 04 2024 | 16:06 PM

 win for congress loksabha seat in gujarat since 2014

ഒരു ദശാബ്ദത്തിന് ശേഷം ഗുജറാത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അക്കൗണ്ട് തുറന്നു. ഗുജറാത്തിലെ ബനസ്‌കന്ത സീറ്റില്‍ നിന്നാണ് കോണ്‍ഗ്രസ് നീണ്ട ഇടവേളയ്ക്ക് ശേഷം വിജയിച്ച് കയറിയത്. ജെനിബെന്‍ താക്കൂര്‍ ആയിരുന്നു ഇവിടെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി. 30,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ രേഖ ചൗധരിയെ ജെനിബെന്‍ താക്കൂര്‍ പരാജയപ്പെടുത്തിയത്. ഇതോടെ 2014 ലും 2019 ലും 26 സീറ്റിലും വിജയിച്ച് ക്ളീന്‍ ഷീറ്റ് നേടിയ ബിജെപിക്ക് ഇത്തവണ അത് തുടരാനായില്ല.

ബിജെപിയുടെ പരമ്പരാഗത കോട്ടയായിരുന്നു ബനസ്‌കന്ത മണ്ഡലം. 2014ല്‍ ബിജെപിയുടെ ഹരിഭായ് ചൗധരി രണ്ടേകാല്‍ ലക്ഷം വോട്ടുകളെ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരുന്നത്. 2014-ല്‍ 2.26 ലക്ഷമായിരുന്ന വിജയമാര്‍ജിന്‍ 2019-ല്‍ 3.55 ലക്ഷമായി ഉയര്‍ന്നു. പര്‍ബത്ഭായ് പട്ടേല്‍ ആയിരുന്നു 2019 ല്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സ്വന്തം സംസ്ഥാനമായ ഗുജറാത്ത് രാജ്യത്തെ ബിജെപിയുടെ ശക്തമായ കോട്ടയാണ്. 1995 മുതല്‍ ബിജെപി സര്‍ക്കാരാണ് ഇവിടെ അധികാരത്തിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  18 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  18 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  18 days ago
No Image

മദ്യപിച്ച് വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലിസ്

Kerala
  •  18 days ago
No Image

മഹാരാഷ്ട്രയില്‍ സസ്‌പെന്‍സ് തുടരുന്നു; ആരാകും മുഖ്യമന്ത്രി

National
  •  18 days ago
No Image

ദുബൈയിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

uae
  •  18 days ago
No Image

സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,696 നിയമലംഘകർ

Saudi-arabia
  •  18 days ago
No Image

സന്തോഷത്തോടെ കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ; പോണ്ടിച്ചേരിയെ തകർത്തത് മറുപടിയില്ലാത്ത 7 ​ഗോളുകൾക്ക്

Football
  •  18 days ago
No Image

പത്തനംതിട്ടയില്‍ റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങിബൈക്ക് യാത്രികന് ദാരുണാന്ത്യം 

Kerala
  •  18 days ago
No Image

ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം ഘട്ടം ഘട്ടമായി പിൻവലിക്കാൻ തീരുമാനിച്ച് യുഎഇ 

uae
  •  18 days ago