HOME
DETAILS

കനത്ത തോൽ‌വിയിൽ ചർച്ച; സിപിഐഎം സംസ്ഥാന നേതൃയോഗം ഇന്ന്, തിരിച്ചടി പരിശോധിക്കാൻ അഞ്ച് ദിവസത്തെ യോഗം

  
June 05 2024 | 03:06 AM

cpim state meetings to evaluate failure in loksabha elections 2024

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവി വിലയിരുത്താൻ സിപിഎം നേതൃ യോഗം വിളിച്ചു. തുടർച്ചയായ രണ്ടാം തവണയും കേരളത്തിൽ ഒരു സീറ്റ് മാത്രം നേടിയ പശ്ചാത്തലത്തിൽ വിശദമായ ചർച്ചകൾക്കായി അഞ്ച് ദിവസത്തെ നേതൃയോഗം ചേരും. ജൂൺ 16, 17 തീയതികളിലായി സംസ്ഥാന സെക്രട്ടേറിയറ്റ്, 18,19,20 തീയതികളിലായി സംസ്ഥാന സമിതി യോഗം എന്നിവയാണ് നടക്കുക. ഇതിന് മുന്നോടിയായി വെള്ളിയാഴ്ച ചേരുന്ന സെക്രട്ടേറിയറ്റില്‍ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ നടക്കും. തെരഞ്ഞെടുപ്പിലെ കനത്ത തോൽവി പരിശോധിക്കാൻ സിപിഐഎം സംസ്ഥാന നേതൃത്വം ഇന്ന് യോഗം ചേരുന്നുണ്ട്.

ജില്ലകളിൽ നിന്നും മണ്ഡലങ്ങളിൽ നിന്നുമുള്ള വോട്ട് കണക്കുകളും റിപ്പോർട്ടും സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ വിലയിരുത്തും. ഇതിന് അനുസരിച്ച് അവലോകന റിപ്പോർട്ട് തയാറാക്കും. ഇത് സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച് വിശദമായി ചർച്ച ചെയ്യും. സർക്കാർ തിരുത്തേണ്ടത് ഉണ്ടെങ്കിൽ തിരുത്തുമെന്നും സ്ഥാനാർഥി നിർണയം, പ്രചരണം അടക്കമുള്ള എല്ലാ കാര്യങ്ങളും പാർട്ടി പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് ഒരു സീറ്റുപോലും അധികം നേടാനാകാത്തത് കനത്ത തിരിച്ചടിയാണ് സിപിഎമ്മിന് ഉണ്ടാക്കിയത്. എൽഡിഎഫ് പത്തോളം സീറ്റുകളിൽ തോറ്റത് ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ വ്യത്യാസത്തിലാണ് എന്നതും കനത്ത തിരിച്ചടിയാണ്. ശ്കതി കേന്ദ്രമായ വടകരയിൽ മുൻമന്ത്രികൂടിയായ കെ.കെ ശൈലജയുടെ കനത്ത തോൽവിയും പാർട്ടിയ്ക്ക് ഉണ്ടാക്കിയത് വലിയ തിരിച്ചടിയാണ്. ഇതിനെല്ലാം പുറമെ കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറന്നതും വലിയ ആഘാതമായി. 

ആകെയുണ്ടായിരുന്ന ആലപ്പുഴ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി കെ.സി വേണുഗോപാൽ നിഷ്പ്രയാസം ജയിച്ചതും സിപിഎമ്മിന് തിരിച്ചടിയാണ്. കണ്ണൂരിലെ കെ.സുധാകരന്റെ വിജയം, ആറ്റിങ്ങലിലെ വി ജോയിയുടെ തോൽവി, എറണാകുളത്ത് ഹൈബി ഈഡനും, ഇടുക്കിയിൽ ഡീൻ കുര്യാക്കോസും വലിയ ഭൂരിപക്ഷത്തിൽ ജയിച്ചതും ഉൾപ്പെടെ തലവേദനകൾ ഏറെയാണ് സിപിഎമ്മിന്. ഇതോടൊപ്പം സംസ്ഥാന ഭരണ വിരുദ്ധ വികാരം ആളിക്കത്തിയോ എന്നതും പരിശോധിക്കേണ്ടതുണ്ട്. 

അതേസമയം, മന്ത്രി കെ. രാധാകൃഷ്ണന്‍ ആലത്തൂരിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ എംഎൽഎ സ്ഥാനവും മന്ത്രിസ്ഥാനവും രാജിവെക്കേണ്ടിവരും. പാർലമെന്റ് അംഗമായി തെരഞ്ഞെടുത്തുകൊണ്ടുള്ള നോട്ടിഫിക്കേഷന്‍ ഇറങ്ങി 14 ദിവസത്തിനകം നിയമസഭാംഗത്വം രാജി വയ്ക്കണം എന്നാണ് ചട്ടം. ഈ സാഹചര്യത്തിൽ കെ. രാധാകൃഷ്ണന്‍ രാജിവെച്ചാൽ പകരം ആരെന്ന ചോദ്യവും ഉയരും. അദ്ദേഹത്തിന്റെ നിയമസഭാ മണ്ഢലത്തിൽ തെരഞ്ഞെടുപ്പിന് ഒരുങ്ങേണ്ട സാഹചര്യവും ഇതോടെ ഉയരും. 1996 മുതൽ തുടർച്ചായി കെ.രാധാകൃഷ്ണന്‍ വിജയിച്ച മണ്ഡലം കൂടിയാണ് തൃശൂർ ജില്ലയിലെ ചേലക്കര. ഇക്കാര്യങ്ങളും സിപിഎം യോഗങ്ങളിൽ ചർച്ചയാകും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago