പ്ലസ് വണ്‍ പ്രവേശനം: ഫസ്റ്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; വിവരങ്ങൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 2,45,944 സീറ്റുകളിലാണ് അലോട്ട്മെന്റ് വഴി പ്രവേശനം നേടാനാവുക. ഇന്നു രാവിലെ 10 മുതല്‍ സ്‌കൂളുകളിൽ എത്തി പ്രവേശനം നേടാം. ജൂൺ ഏഴ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചുവരെയാണ് ഒന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് അനുസരിച്ചുള്ള പ്രവേശനം നേടനവുക. ഈ അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കാത്തവർക്കായി തുടർ അലോട്ട്മെന്റുകൾ വൈകാതെ പ്രസിദ്ധീകരിക്കും.
അലോട്ട്മെന്റ് എങ്ങിനെ പരിശോധിക്കാം?
പൊതുവിദ്യാഭ്യാസ വകുപ്പിന്റ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
വെബ്‌സൈറ്റിൽ പ്രവേശിച്ച ശേഷം 'Click for Higher Secondary Admission' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രവേശിക്കാം.
Candidate Login-SWS ലൂടെ ലോഗിന്‍ ചെയ്യുക.
First Allot Results എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾക്ക് അലോട്ട്മെന്റ് ലഭിച്ചോ എന്ന കാര്യങ്ങൾ അറിയാം.
ഇതില്‍ നിന്നു ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററുമായി സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ കോപ്പി സഹിതം രക്ഷകര്‍ത്താവിനൊപ്പം സ്‌കൂളില്‍ ഹാജരായി വേണം അഡ്മിഷൻ ഉറപ്പിക്കാൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."