പുത്തന്‍ രൂപത്തില്‍ മുഖംമിനുക്കി ഹീറോ സ്‌കൂട്ടര്‍ എത്തുന്നു;എതിരാളികള്‍ക്ക് ചങ്കിടിപ്പ്
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്‌കൂട്ടറുകള്‍ വിറ്റഴിക്കുന്ന കമ്പനികളിലൊന്നാണ് ഹീറോ.ഹോണ്ടയുടെയും ടിവിഎസിന്റെയും സുസുക്കിയുടെയുമൊക്കെ ആധിപത്യത്തില്‍ ആടിയുലയാതെ ഹീറോ, സ്‌കൂട്ടര്‍ വിപണിയില്‍ തങ്ങളുടെതായ ആധിപത്യം സ്ഥാപിച്ചത് അടുത്തകാലത്താണ്. കഴിഞ്ഞ വര്‍ഷം മികച്ച ഫീച്ചറുകളും, ഡിസൈനുകളുമായി സൂം 110 എന്നൊരു മോഡല്‍ ബ്രാന്‍ഡ് മാര്‍ക്കറ്റിലേക്കെത്തിച്ചിരുന്നു.
LX, VX, ZX എന്നിങ്ങനെ വ്യത്യസ്തമായ മൂന്ന് വേരിയന്റുകളിലാണ് വാഹനം മാര്‍ക്കറ്റിലെത്തിയിരുന്നത്.ഇപ്പോള്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ വില്‍പ്പന നേടാനായി ഒരു പുതിയ കോംബാറ്റ് എഡിഷന്‍ മോഡലിനെയും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. പ്രഥമികമായി കോസ്‌മെറ്റിക് പരിഷ്‌ക്കാരങ്ങളുമായാവും ഇത് വരികയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.സൂം കോമ്പാറ്റ് എഡിഷന്‍ പുതിയ സില്‍വര്‍-ഗ്രേ കളര്‍ ഓപ്ഷനിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. യുദ്ധവിമാനങ്ങളില്‍ സാധാരണയായി കാണുന്ന നിറത്തിന് സമാനമാണിത്.
സ്‌പോര്‍ട്ടിനെസ് വര്‍ധിപ്പിക്കുന്നതിനായി അങ്ങിങ്ങായി ബ്ലാക്ക് ഷേഡും കാണാനാവും. ഏപ്രോണിലും സൈഡ് പാനലുകളിലും സ്ഥാപിച്ചിരിക്കുന്ന നിയോണ്‍-യെല്ലോ ഡെക്കലുകളാണ് മറ്റൊരു ഹൈലൈറ്റ്.കൂടാതെ ബ്ലാക്ക്,പോള്‍സ്റ്റര്‍ നീല, മാറ്റ് അബ്രാക്‌സ് ഓറഞ്ച്,വൈറ്റ് എന്നീ നിറങ്ങളിലും ഈ സ്‌കൂട്ടറുകള്‍ സ്വന്തമാക്കാം.സിംഗിള്‍ പീസ് സീറ്റ്, ചങ്കി എക്സ്ഹോസ്റ്റ്,എയറോഡൈനാമിക് സൈഡ് പാനലുകള്‍, സ്‌റ്റൈലിഷ് റിയര്‍ വ്യൂ മിററുകള്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ തുടങ്ങിയ നിരവധി ഫീച്ചറുകള്‍ ഈ സ്‌കൂട്ടറിനുണ്ട്.
കൂടാതെ നമ്മുടെ സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിച്ചാല്‍, നോട്ടിഫിക്കേഷന്‍,എസ്.എം.എസ് തുടങ്ങിയവയെല്ലാം സ്‌കൂട്ടറിലെ സ്‌ക്രീന്‍വഴി അറിയാം.
8.05 bhp പവറില്‍ പരമാവധി 8.70 Nm torque ഉത്പാദിപ്പിക്കുന്ന 110.90 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."