കോടതിയില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, എല്‍.ഡി ടൈപ്പിസ്റ്റ് റിക്രൂട്ട്‌മെന്റ്; വേറെയും അവസരങ്ങള്‍
വിവിധ തസ്തികകളില്‍ അഭിമുഖം നടക്കുന്നു
തിരുവനന്തപുരം ജില്ല എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ തസ്തികകളില്‍ അഭിമുഖം നടക്കും. സെയില്‍സ് ഓഫീസര്‍ (പുരുഷന്‍മാര്‍), ഇന്‍ഷ്വറന്‍സ് എക്‌സിക്യുട്ടീവ് (പുരുഷന്‍മാര്‍) തസ്തികകളില്‍ ബിരുദമാണ് യോഗ്യത. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും സര്‍വീസ് അസോസിയേറ്റ് തസ്തികയിലെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പ്ലസ് ടുവാണ് യോഗ്യത. 35 വയസാണ് പ്രായപരിധി. ഫോണ്‍: 0471-2992609.
കരുനാഗപ്പള്ളി ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍
കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/ എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടക്കുന്നു. സിവില്‍ / ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 10 വരെ നീട്ടിയിട്ടുണ്ട്.
അപേക്ഷകര്‍ ഫോട്ടോ പതിച്ച പൂര്‍ണ്ണമായ ബയോഡാറ്റ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ' ജില്ല ജഡ്ജ്, ജില്ല കോടതി, കൊല്ലം' എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
അസിസ്റ്റന്റുമാരുടെ പാനല്‍ രൂപീകരിക്കുന്നു
കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് കേരളത്തിലെ ലബോറട്ടറി, ഡയഗ്നോസ്റ്റിക് വിഭാഗങ്ങളിലെ ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്കുള്ള സ്ഥിര രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നിലവാരം നിര്‍ണയിക്കുന്നതിന് അസസ്സര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നു. അപേക്ഷ ഓണ്‍ലൈനായി ജൂലൈ അഞ്ചിനകം നല്‍കണം. വിശദവിവരങ്ങള്‍ക്ക്: www.clinicalestablishments.kerala.gov.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."