HOME
DETAILS
MAL
മകള്‍ക്കൊപ്പം ട്രെയിനില്‍ കയറിയ മാതാവ് പിടിവിട്ടു വീണ് ദാരുണാന്ത്യം
Web Desk
June 06 2024 | 03:06 AM
കോഴിക്കോട്: ഫറോക്കില്‍ ട്രെയിനിലേക്ക് കയറുന്നതിനിടെ വീണ യുവതിക്ക് ദാരുണാന്ത്യം. തലശ്ശേരി പുല്ലൂക്കര ജാസ്മിന്‍ വില്ലയില്‍ ഹാഷിമിന്റെ ഭാര്യയായ വാഹിദയാണ് (44) മരിച്ചത്. സിഎംഎ പരീക്ഷ എഴുതാന്‍ മകള്‍ക്കൊപ്പം രാമനാട്ടുകരയിലെ പരീക്ഷാ സെന്ററില്‍ എത്തി രണ്ടുപേരും മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
എറണാകുളം -നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസില്‍ കയറുന്നതിനിടെ ഇവര്‍ പിടിവിട്ടു താഴേക്കു വീഴുകയായിരുന്നു. മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."