HOME
DETAILS

'മോദിയുടെ പ്രഭാ വലയം തകര്‍ന്നടിഞ്ഞു, ഹിന്ദു രാഷ്ട്ര ചീട്ടുകള്‍ കീറി' ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഫലം ആഗോള മാധ്യമങ്ങളില്‍

  
Web Desk
June 06 2024 | 09:06 AM

How Foreign Media Covered Indian Election Results

ലോകം ഉറ്റു നോക്കിയ തെരഞ്ഞെടുപ്പായിരുന്നു ഇന്ത്യന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ മോദിയുടെ വിദ്വേഷ പ്രസ്താവനകള്‍ ഉള്‍പെടെ പലതവണ അന്താരാഷ്ട്ര മീഡിയകളില്‍ ഇടം പിടിച്ചു. അതിനും വളരെ മുന്‍പ് തന്നെ മോദി സര്‍ക്കാറിന്റെ മുസ്‌ലിം വിരുദ്ധ നീക്കങ്ങളും പ്രസ്താവനകളും നടപടികളും ലോക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. 

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യത്തിന്റെ 'പരാജയം' തന്നെയാണ് ലോകം എടുത്ത്. 400 കടക്കുമെന്ന ധാര്‍ഷ്ട്യവുമായി പ്രചാരണത്തിനിറങ്ങിയ മോദിയുടേയും സംഘത്തിന്റേയും തോല്‍വി ആയി തന്നെയാണ് ഈ നേരിയ വിജയത്തെ മാധ്യമങ്ങള്‍ കണ്ടതും. മൂന്നാം തവണയും എന്‍ഡിഎ അധികാരത്തില്‍ വരുന്നു എന്നതിനേക്കാള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത് മുഴുവന്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട പതനമായിരുന്നു. 

വിദ്വേഷപ്രചാരണങ്ങള്‍ക്കു മേല്‍ സ്‌നേഹത്തിന്റെ പൂക്കള്‍ വിതറി ഒന്നിച്ച് നിന്ന 'ഇന്‍ഡ്യ' സഖ്യത്തിന് അഭിമാനകരമായ പരാജയം എന്ന് ലോക മാധ്യങ്ങള്‍ കുറിച്ചു. രാമക്ഷേത്രമടക്കം നിര്‍മിച്ച് ബിജെപി കയ്യിലൊതുക്കിയിരുന്ന അയോധ്യ പോലും ബി.ജെ.പിയെ തൂത്തെറിഞ്ഞതും യുപിയിലെ പല വാതിലുകളും അവര്‍ക്ക് മുന്നില്‍ കൊട്ടിയടഞ്ഞതും ലോകമാധ്യമങ്ങള്‍ ഏറ്റു പിടിച്ചു. 

'മോദി ജയിച്ചു, പക്ഷേ ജയം ഒരുപാടകലെ' എന്നായിരുന്നു ദി ന്യൂയോര്‍ക്ക് ടൈംസിന്റെ അന്നത്തെ തലക്കെട്ട്.  തെരഞ്ഞെടുപ്പ് ഫലം തികച്ചും അപ്രതീക്ഷിതവും ഏറെ ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ട കാര്യമാണെന്നും ടൈംസില്‍ കുറിച്ചു. ഡസന്‍ കണക്കിന് സീറ്റുകളില്‍ പരാജയപ്പെട്ട്, മുന്നണിയെ ആശ്രയിക്കാതെ ഭരിക്കാന്‍ കഴിയില്ലെന്ന അവസ്ഥയിലാണ് ബിജെപി എന്നും അവര്‍ കുറിക്കുന്നു. ബിജെപിയുടെ സഖ്യകക്ഷികളില്‍ മറുകണ്ടം ചാടാന്‍ നോക്കിയിരിക്കുന്നവരുണ്ടെന്ന് പ്രത്യേകം എടുത്ത് പറയാനും പത്രം മറന്നില്ല. മോദിയ്ക്ക് ചുറ്റുമുണ്ടായിരുന്ന, അജയ്യതയുടെ ആ തേജോവലയം തകര്‍ന്നു എന്നും പത്രം കുറിച്ചു. ഇന്ത്യന്‍ ജനത ഒടുവില്‍ ഉണര്‍ന്നെണീറ്റു എന്ന് ന്യൂയോര്‍ക്ക് ടൈസിന്റെ എഡിറ്റോറിയലില്‍ പറയുന്നു. 

nyt2.jpg

തെരഞ്ഞെടുപ്പില്‍ കൃത്യമായ ഭൂരിപക്ഷം നേടാനായില്ലെങ്കിലും മൂന്നാം തവണയും അധികാരത്തിലിരിക്കാന്‍ മോദി സമചിത്തതയോടെ തന്നെ നീങ്ങുന്നുവെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ നല്‍കിയ വാര്‍ത്ത. 

nyt.jpg

മോദി തന്റെ 23 വര്‍ഷത്തെ രാഷ്ടീയജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നത്.  മോദിയുടെ പ്രഭാവലയം തകര്‍ന്നുവെന്ന് കുറിച്ച പത്രം മോദിയുടെ ഹിന്ദുത്വ പാര്‍ട്ടിക്ക് വോട്ടിലൂടെ പ്രതിഫലിക്കുന്ന പിന്തുണക്കുറവിനെ കുറിച്ചും തുറന്നടിച്ചു.

washingto post.jpg

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം മോദിക്ക് വ്യക്തിപരമായേറ്റ കനത്ത തിരിച്ചടിയായിരുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിലും മറ്റും തളരാതെ കരുത്തോടെ കുതിച്ചുയര്‍ന്ന ഇന്‍ഡ്യാ മുന്നണിയെ പത്രം പ്രശംസിക്കുന്നുമുണ്ട്. മോദിസര്‍ക്കാര്‍ ഭരണഘടനാ സംവിധാനങ്ങള്‍ക്കേല്‍പ്പിച്ച ക്ഷതവും രാജ്യത്തെ പത്രസ്വാതന്ത്ര്യത്തിന്റെ അധഃപതനവും മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷസമുദായങ്ങള്‍ നേരിടുന്ന ഭീഷണിയുമെല്ലാം തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായെന്നും പത്രം വിലയിരുത്തുന്നു.

അല്‍ ജസീറയും കാര്യമായി ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്തിട്ടുണ്ട്. മോദിക്ക് നഷ്ടപ്പെട്ട വലിയ ഭൂരിപക്ഷമാണ് അല്‍ ജസീറയുടെ ചര്‍ച്ച.  മോദിക്കും ബി.ജെ.പിക്കും സര്‍ക്കാരുണ്ടാക്കാന്‍ സഖ്യകക്ഷികളെ കൂട്ടുപിടിക്കേണ്ട അവസ്ഥ വന്നുവെന്നും പാര്‍ലമെന്റില്‍ വലിയ വെല്ലുവിളികള്‍ എന്‍ഡിഎ സര്‍ക്കാരിനെ കാത്തിരിക്കുന്നുണ്ടെന്നും അല്‍ജസീറ ചൂണ്ടിക്കാട്ടുന്നു.  ആര്‍ക്ക് മുന്നിലും വഴങ്ങാത്ത മോദിക്ക് ഇനിമുതല്‍ പാര്‍ലമെന്റില്‍ തീരുമാനങ്ങളെടുക്കാന്‍ വലിയ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുമെന്നും പത്രം തുറന്നടിക്കുന്നു. 

ഹിന്ദുരാഷ്ട്രമെന്ന മോദിയുടെ വീക്ഷണത്തോടെ ജനങ്ങള്‍ മുഖം തിരിച്ചുവെന്നായിരുന്നു സിഎന്‍എന്‍ ഒരു വിശകലനക്കുറിപ്പിന് നല്‍കിയ തലക്കെട്ട്. മോദിയുടെ വിദ്വേഷപ്രസംഗങ്ങളും പ്രസംഗങ്ങളില്‍ അദ്ദേഹം ഉപയോഗിച്ച ഭാഷാശൈലിയും മറ്റും വോട്ടില്‍ കാര്യമായി പ്രതിഫലിച്ചിട്ടുണ്ടെന്ന് പത്രം ചൂണ്ടിക്കാട്ടുന്നു.

cnn.jpg

മൂന്നാമൂഴത്തില്‍ മോദിക്ക് വിട്ടുവീഴ്ചകളേറെ ചെയ്യേണ്ടി വരുമെന്നു തന്നെയാണ്  ബംഗ്ലാദേശിലെ ദി ഡെയ്‌ലി സ്റ്റാറും ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ നേരിയ ഭൂരിപക്ഷമാണ് ചൈനയില്‍ നിന്നുള്ള ഗ്ലോബല്‍ ടൈംസ് ചര്‍ച്ച ചെയ്യുന്നത്. എന്‍ഡിഎയ്ക്ക് പ്രതീക്ഷയ്‌ക്കൊത്ത സീറ്റ് ലഭിക്കാഞ്ഞത് ഓഹരിവിപണിയിലുണ്ടാക്കിയ ഏറ്റക്കുറച്ചിലുകളെ പറ്റിയും പത്രം പറഞ്ഞു വെക്കുന്നു. 

സ്വന്തം വീട്ടുമുറ്റത്ത് മോദി നേടി കനത്ത തോല്‍വിയാണ് അയോധ്യ അടങ്ങുന്ന ഫൈസാബാദ് മണ്ഡലം നഷ്ടപ്പെടല്‍ എന്നാണ് ന്യൂസ് വീക്ക് കുറിച്ചത്.

news week.jpg

കുറേ നാളുകളായി ലോക മാധ്യമങ്ങളില്‍ ഓറഞ്ച് നിറം നിറയുകയായിരുന്നുവെന്ന് പാകിസ്താനില്‍ നിന്നുള്ള ദി ഡോണ്‍ പത്രം കുറിക്കുന്നു. മോദിയുടെ മുസ് ലിം വിരുദ്ധത ആധാരമാക്കിയുള്ള പ്രചാരണം തിരിച്ചടിച്ചെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  16 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  16 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  16 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  16 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  16 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  16 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  16 days ago