പിരിച്ചുവിടലിൽ വീണ്ടും ഞെട്ടിച്ച് മൈക്രോസോഫ്റ്റ്; 1,000-ത്തിലധികം ജീവനക്കാരുടെ പണി പോയി
ടെക് കമ്പനികളിലെ ജീവനക്കാർക്ക് ആശങ്ക തീർത്ത് ടെക് ഭീമൻ മൈക്രോസോഫ്റ്റ് 1,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നു. ഹോളോലെൻസ് 2, മിക്സഡ് റിയാലിറ്റി എന്നീ രണ്ട് ടീമുകളിലായാണ് മൈക്രോസോഫ്റ്റ് ജീവനക്കാരെ പിരിച്ചുവിടുന്നത്. 2023-ൽ 10,000 ജീവനക്കാരെ പിരിച്ചു വിട്ടതിന് പിന്നാലെയാണ് കമ്പനി വീണ്ടും പിരിച്ചുവിടൽ നടപടികൾ തുടരുന്നത്.
മൈക്രോസോഫ്റ്റിൻ്റെ ഹോളോലെൻസ് 2015-ൽ അവതരിപ്പിച്ചതിന് ശേഷം വലിയ വിജയം കണ്ടില്ലെങ്കിലും, ഇൻ്റഗ്രേറ്റഡ് വിഷ്വൽ ആഗ്‌മെൻ്റേഷൻ സിസ്റ്റം എന്ന് പേരിട്ടിരിക്കുന്ന പരിഷ്‌ക്കരിച്ച ഹോളോലെൻസിനായി യുഎസ് പ്രതിരോധ വകുപ്പ് കമ്പനിക്ക് കരാർ നൽകിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു. പരിഷ്‌കരിച്ച മോഡൽ പ്രതീക്ഷ നൽകുന്നതായി പരിശോധനകൾ നിർദ്ദേശിച്ചതായി റിപ്പോർട്ട് പറയുന്നു. 2016 മാർച്ചിലാണ് മൈക്രോസോഫ്റ്റ് ഹോളോ ലെൻസ് അവതരിപ്പിച്ചത്. ഈ കണ്ണടയിലൂടെ കാണുന്ന കാഴ്ചകൾക്കൊപ്പം ഡിജിറ്റൽ ഹോളോഗ്രാഫിക് ചിത്രങ്ങളും കാണാൻ സാധിക്കും.
അതേസമയം, 2023 ഡിസംബറിൽ, വിൻഡോസ് മിക്സഡ് റിയാലിറ്റിയെ മൈക്രോസോഫ്റ്റ് ഒഴിവാക്കിയിരുന്നു. മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റുകൾക്കായി ആപ്പുകൾ പ്രവർത്തിപ്പിക്കുന്ന നിരവധി ടൂളുകൾ ഉൾപ്പെടുന്നതായിരുന്നു പദ്ധതി. മൈക്രോസോഫ്റ്റ് കുറച്ചുകാലമായി മിക്സഡ് റിയാലിറ്റി യൂണിറ്റിലെ നിക്ഷേപം കുറച്ചു കൊണ്ടുവരികയാണ്. എന്നാൽ, ഹോളോലെൻസ് നിർമാണത്തിലൊരു വിട്ടുവീഴ്ചയും ഇല്ലെന്നായിരുന്നു കമ്പനിയുടെ നിലപാട്.
അതേസമയം, മൈക്രോസോഫ്റ്റ് തങ്ങളുടെ തൊഴിലാളികളെ കൂടുതൽ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഏറ്റവും പുതിയ തൊഴിൽ വെട്ടിക്കുറയ്ക്കൽ ഉണ്ടായിരുക്കുന്നത്. 2023-ൽ, ഏകദേശം 10,000 ജീവനക്കാരെ പിരിച്ചുവിട്ടപ്പോൾ മൈക്രോസോഫ്റ്റ് വാർത്തകളിൽ ഇടം നേടിയിരുന്നു. മൊത്തം തൊഴിലാളികളുടെ 5% ആയിരുന്നു 2023 ൽ പിരിച്ചുവിട്ടത്. പിരിച്ചുവിടലിനെക്കുറിച്ച് ശ്രദ്ധയിൽപ്പെട്ടിരുന്നുവെങ്കിലും പ്രധാന തന്ത്രപ്രധാന മേഖലകളിൽ നിയമനം നടത്തുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധത മൈക്രോസോഫ്റ്റിൻ്റെ സിഇഒ സത്യ നാദെല്ല, ഒരു ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു.
ടെക് വ്യവസായത്തിലെ പിരിച്ചുവിടലുകൾ 2022 മുതൽ നടക്കുന്നുണ്ടെങ്കിലും ഈ വർഷം വേഗത ചെറുതായി കുറഞ്ഞു. 2022 മുതൽ മെറ്റാ, ആമസോൺ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പൻ ടെക് ഭീമന്മാർ ഇതുവരെ ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."