റിസർവ് ബാങ്ക് പണ, വായ്പ നയം ഇന്ന് പ്രഖ്യാപിക്കും
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണ, വായ്പ നയം ഇന്ന് പ്രഖ്യാപിക്കും. പതിനെട്ടാമത് ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പണവായ്പാനയ പ്രഖ്യാപനമാണിത്. ഇത്തവണയും പലിശ നിരക്കില്‍ മാറ്റം ഉണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. വളർച്ച നിരക്കിൽ മാറ്റം വരുത്തുമോ എന്ന കാര്യവും പ്രഖ്യാപനത്തിലറിയാം.
രാജ്യത്തെ പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തിയാകും നടപ്പുസാമ്പത്തികവര്‍ഷം രാജ്യത്തെ വളര്‍ച്ചാനിരക്ക് അനുമാനത്തില്‍ മാറ്റം വരുത്തുക. കാലവര്‍ഷം നേരത്തെ എത്തിയതും മികച്ചരീതിയില്‍ മുന്നോട്ടുപോകുന്നതും ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില കുറയാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ ആര്‍ബിഐയുടെ വിലയിരുത്തലും ഇന്ന് പുറത്തുവരും.
നിലവില്‍ മുഖ്യ പലിശനിരക്കായ റിപ്പോ 6.5 ശതമാനമാണ്. കഴിഞ്ഞ ഏഴുതവണ യോഗം ചേര്‍ന്നപ്പോഴും പലിശനിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."