HOME
DETAILS

ഇസ്‌റാഈലിനെതിരായ വംശഹത്യാ കേസില്‍ ദക്ഷിണാഫ്രിക്കക്കൊപ്പം കക്ഷി ചേരാന്‍ സ്‌പെയിന്‍ 

  
Web Desk
June 07 2024 | 05:06 AM

Spain to join South Africa in genocide case against Israel

മാഡ്രിഡ്: ഗസ്സയില്‍ എട്ടുമാസമായി ഇസ്‌റാഈല്‍ നടത്തുന്ന നരഹത്യ സംബന്ധിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ)യില്‍ ദക്ഷിണാഫ്രിക്ക സമര്‍പ്പിച്ച വംശഹത്യാ കേസില്‍ കക്ഷിചേരാന്‍ സ്‌പെയിന്‍. ഗസ്സയിലെ ഫലസ്തീനികളോട് ഇസ്‌റാഈല്‍ ചെയ്യുന്നത് യു.എന്നിന്റെ വംശഹത്യ കണ്‍വന്‍ഷന്‍ ഉടമ്പടികളുടെ നഗ്‌നമായ ലംഘനമാണെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് ലോകകോടതിയില്‍ ദ. ആഫ്രിക്ക പരാതി നല്‍കിയത്. സ്‌പെയിന്‍ വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരെസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്‌റാഈലിന്റെ സൈനികനടപടിയുടെ പശ്ചാത്തലത്തില്‍ കേസില്‍ പങ്കാളിയാവാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

സംഘര്‍ഷം പശ്ചിമേഷ്യയില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് ആശങ്കയോടെ കാണുന്നു. അന്താരാഷ്ട്ര നിയമങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടാണ് ഇത്തരമൊരു തീരുമാനം. യുദ്ധത്തിന് അന്ത്യം കുറിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ചര്‍ച്ചകള്‍ പുരോഗമിക്കണം  അല്‍ബാരെസ് പറഞ്ഞു.

ഗസ്സ വിഷയത്തില്‍ ഇസ്‌റാഈലിനെതിരേ കടുത്ത നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് സ്‌പെയിന്‍. ഒരാഴ്ച മുമ്പാണ് നോര്‍വേ, അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നിവര്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചത്. ഇസ്‌റാഈലിന്റേത് ഭീകരപ്രവര്‍ത്തനമാണെന്നും അംബാസഡര്‍മാരെ പിന്‍വലിക്കുകയാണെന്നും അവര്‍ അറിയിച്ചിരുന്നു.

ഫലസ്തീനെ അംഗീകരിച്ചതിനു പിന്നാലെ ജറൂസലേമിലെ സ്പാനിഷ് കോണ്‍സുലേറ്റിനു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇസ്‌റാഈല്‍ തീരുമാനിച്ചിരുന്നു. കോണ്‍സുലേറ്റ് ജീവനക്കാരും ഫലസ്തീന്‍ അതോറിറ്റി ഉദ്യോഗസ്ഥരും തമ്മിലുള്ള നയതന്ത്ര ഇടപാടുകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇസ്‌റാഈല്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ നിയന്ത്രണങ്ങളെ തള്ളി സ്‌പെയിന്‍ തന്നെ രംഗത്തെത്തി. ഇതിനു പിന്നാലെയാണ് കേസില്‍ പങ്കുചേരാനുള്ള തീരുമാനം.

കഴിഞ്ഞ ജനുവരിയിലാണ് വംശഹത്യാ കുറ്റങ്ങള്‍ ആരോപിച്ച് ഐ.സി.ജെയില്‍ ഇസ്‌റാഈലിനെതിരേ ദക്ഷിണാഫ്രിക്ക പരാതി നല്‍കിയത്. കേസില്‍ അന്തിമവിധിക്ക് വര്‍ഷങ്ങളെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ബിഹാര്‍ സ്വദേശി പിടിയില്‍

crime
  •  13 days ago
No Image

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി; മാതാപിതാക്കൾക്കെതിരെ കേസ്

Kerala
  •  13 days ago
No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  13 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  13 days ago
No Image

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ മരണം; പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് ചെന്നൈയില്‍ നിന്ന് 

Kerala
  •  13 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഡിങ് ലിറനെ സമനിലയില്‍ കുരുക്കി ഗുകേഷ്

Others
  •  13 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ 1 മുതല്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും  

Kerala
  •  13 days ago
No Image

'ദ ഹിന്ദു' പത്രത്തിലെ മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന ഹരജി തള്ളി

Kerala
  •  13 days ago
No Image

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍

Kerala
  •  13 days ago