പുരുഷന്മാര്‍ ലാപ്‌ടോപ്പ് മടിയില്‍ വെച്ച് ഉപയോഗിക്കരുത്; അപകടകരമെന്ന് ആരോഗ്യ വിദഗ്ധര്‍
ഇന്നത്തെ വര്‍ക്ക് കള്‍ച്ചറില്‍ പലരും ഡെസ്‌ക്ക്‌ടോപ്പ് കംപ്യൂട്ടറുകള്‍ക്ക് പകരം ലാപ്പ്‌ടോപ്പുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. പോര്‍ട്ടബിലിറ്റിയും,വര്‍ക്ക് ഫ്രം ഹോമിന്റെ വ്യാപനവുമൊക്കെ ഇതിന് കാരണങ്ങളാണ്. എന്നാല്‍ ലാപ്പ്‌ടോപ്പുകള്‍ പുരുഷന്മാര്‍ മടിയില്‍വെച്ച് ഉപയോഗിക്കുന്നെങ്കില്‍ അത്തരം ശീലം അപകടകരമാണെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍.
ലാപ്പ്‌ടോപ്പ് ഉപയോഗിക്കുന്നത് മൂലമുള്ള ചൂട് സ്ഥിരമായി ഏല്‍ക്കുന്നത് പുരുഷന്റെ ബീജസംഖ്യയെയും ഗുണനിലവാരത്തെയും മോശമായി ബാധിക്കുമെന്നാണ് പഠനഫലങ്ങള്‍.തണുത്ത അന്തരീക്ഷമാണ് വൃക്ഷണങ്ങളില്‍ ബീജം ഉത്പാദിപ്പിക്കപ്പെടുന്നതിനും വൃക്ഷണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യം.
ലാപ്ടോപ്പ് മടിയില്‍ വയ്ക്കുമ്പോള്‍, അത് പുറപ്പെടുവിക്കുന്ന ചൂട് വൃഷണസഞ്ചിയിലെ താപനില വര്‍ദ്ധിപ്പിക്കും. ഇത് 'സ്‌ക്രോട്ടല്‍ ഹൈപ്പര്‍തേര്‍മിയ' എന്നറിയപ്പെടുന്ന ഒരു അവസ്ഥയിലേക്ക് നയിച്ചേക്കാം. ഇത് ബീജസങ്കലനത്തെ തടസ്സപ്പെടുത്തും, ബീജം ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയ കുറയ്ക്കാന്‍ ഇടവരുത്തും.കൂടാതെ ലാപ്പ്‌ടോപ്പില്‍ നിന്നുള്ള റേഡിയേഷനും ബീജത്തിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."