HOME
DETAILS
MAL
ഐസിഫോസിൽ ബ്രിഡ്‌ജ് കോഴ്സ്: ഇപ്പോൾ രജിസ്റ്റർ ചെയ്യാം
Web Desk
June 08 2024 | 11:06 AM
അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) പൈതൺ പ്രോഗ്രാമിംഗിലും സ്വതന്ത്ര സോഫ്റ്റുവെയറിലും ഹാർഡ് വെയറിലും ബ്രിഡ്ജ് കോഴ്സ് 20 മുതൽ 29 വരെ സംഘടിപ്പിക്കുന്നു. 9 ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാം ഹയർ സെക്കൻഡറി പൂർത്തീകരിച്ച് എൻജിനീയറിംഗ് / സയൻസ് സ്ട്രീമുകളിൽ ഡിഗ്രി പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന വിദ്യാർഥികൾക്കായാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
കാര്യവട്ടം ഐസിഫോസിൽ രണ്ട് ബാച്ചുകളിലായാണ് പ്രോഗ്രാം. പ്രാക്ടിക്കൽ അധിഷ്ഠിത സെഷനുകളിലൂടെ വരാനിരിക്കുന്ന ഡിഗ്രി പ്രോഗ്രാമിൽ ശക്തമായ അടിത്തറ സൃഷ്‌ടിക്കുന്നതിന് ആവശ്യമായ അറിവ് ഈ കോഴ്സിൽനിന്ന് ലഭിക്കും. ഒരു ബാച്ചിൽ 30 സീറ്റുകൾ. ഒരാൾക്ക് 2000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്‌ട്രേഷൻ ചെയ്യാനുള്ള അവസാന ദിവസം 17
വിശദ വിവരങ്ങൾക്ക് https://icfoss.in സന്ദർശിക്കാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."