HOME
DETAILS
MAL
സിനാവ് സമദ് കെഎംസിസി ആദരവും വിജയാഘോഷവും സംഘടിപ്പിച്ചു
June 08 2024 | 13:06 PM
മസ്കത്ത്:മസ്കത്ത് കെഎംസിസി സിനാവ് സമദ് ഏരിയ കമ്മറ്റി 2023-2024 അധ്യായന വർഷത്തെ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു.പാർലമെന്റ് ഇലക്ഷൻ വിജയാഘോഷവും നടത്തി.
സമദ് ഷാൻ മദ്രസയിൽ വെച്ച് നടന്ന ചടങ്ങ് മസ്കറ്റ് റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറിയും കെഎംസിസി ഉപദേശക സമതി ചെയർമാനുമായ ഇമ്പിച്ചാലി ഉസ്താദ് ഉത്ഘാടനം നിർവഹിച്ചു..ഉപാധ്യക്ഷൻ സലീം കൊടുങ്ങലൂർ സ്വാഗതം പറഞ്ഞു .പ്രസിഡൻ്റ് മുഹമ്മദ് അലി പാപ്പിനിശ്ശേരി അധ്യക്ഷത വഹിച്ചു.
ഉപദേശക സമിതി അംഗങ്ങളായ അബൂബക്കർ ഹാജി, സമീർ പച്ചായി സമദ് ഷാൻ കോർഡിനേറ്റർ നൗഫൽ കുന്നത്ത് എന്നിവർ സംസാരിച്ചു.സിനാവ് സമദ് കെഎംസിസി അംഗങ്ങളുടെ കുടുംബങ്ങളിൽ നിന്നും ഇരുപതോളം കുട്ടികൾക്ക് മൊമെന്റോ നൽകി.കഴിഞ്ഞ 5 വർഷങ്ങളായി സിനാവ് സമദ് കെഎംസിസി ഉന്നത വിജയികൾക്കുള്ള ആദരവ് നൽകാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."