HOME
DETAILS

നോര്‍വീജിയന്‍ ചെസ് കിരീടം സ്വന്തമാക്കി കാള്‍സണ്‍; പ്രഗ്നാനന്ദ മൂന്നാമത്

  
Web Desk
June 08 2024 | 14:06 PM

magnus carlsen wins norway chess title praggnanandhaa got 3rd position


നോര്‍വേ ചെസ് ടൂര്‍ണമെന്റില്‍ കിരീടം സ്വന്തമാക്കി മാഗ്‌നസ് കാള്‍സണ്‍. ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം കാള്‍സണെയടക്കം അട്ടിമറിച്ച് മുന്നേറിയ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ രമേശ് ബാബു പ്രഗ്‌നാനന്ദ മൂന്നാമതായി ഫിനിഷ് ചെയ്തു. വനിതാ വിഭാഗത്തിലും ഇന്ത്യയുടെ തകര്‍പ്പന്‍ മുന്നേറ്റമുണ്ടായി. പ്രഗ്‌നാനന്ദയുടെ സഹോദരി ആര്‍ വൈശാലി നാലാം സ്ഥാനത്തും കൊനേരു ഹംപി അഞ്ചാം സ്ഥാനത്തും എത്തി.

ടൂര്‍ണമെന്റിലെ അവസാന റൗണ്ടില്‍ അമേരിക്കയുടെ ഹികമരു നകമുറയെ പരാജയപ്പെടുത്തിയാണ് പ്രഗ്‌നാനന്ദ മൂന്നാം സ്ഥാനത്തെത്തിയത്. ഇരുവരും തമ്മിലുള്ള പോരാട്ടം തുടക്കത്തില്‍ സമനിലയില്‍ കലാശിച്ചെങ്കിലും ടൈബ്രേക്കറില്‍ പ്രഗ്‌നാനന്ദ വിജയം പിടിച്ചെടുത്തു.

പ്രഗ്‌നാനന്ദ-നകമുറ പോരാട്ടവും ഒന്നാം സ്ഥാനം നിര്‍ണയിക്കുന്നതായിരുന്നു. പ്രഗ്‌നാനന്ദയെ വീഴ്ത്തിയാല്‍ അമേരിക്കന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ക്കും കാള്‍സണൊപ്പം കിരീടം പങ്കിടാന്‍ അവസരുമുണ്ടായിരുന്നു. എന്നാല്‍ പ്രഗ്‌നാനന്ദയോട് പരാജയം വഴങ്ങിയതോടെ നകമുറയ്ക്ക് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടിവന്നു.

 





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago