യു.എ.ഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെരുന്നാള്‍ അവധി 15 മുതല്‍
ദുബൈ: യു.എ.ഇ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അറഫ ദിന, വലിയ പെരുന്നാള്‍ അവധികള്‍ ജൂണ്‍ 15 മുതല്‍ (ദുല്‍ ഹിജ്ജ ഒന്‍പതു മുതല്‍ 12 വരെ) 18 വരെ. 19നു ഓഫിസ് പ്രവര്‍ത്തനം പുനരാരംഭിക്കും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസ് (എഫ്.എ.എച്ച്.ആര്) എല്ലാ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കും പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൊതു-സ്വകാര്യ മേഖലകളില്‍ 2024ലെ അംഗീകൃത പൊതുഅവധി കലണ്ടര്‍ സംബന്ധിച്ച മന്ത്രിസഭാ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്ന് എഫ്.എ.എച്ച്.ആര് അധികൃതര്‍ പറഞ്ഞു.
സ്വകാര്യ മേഖലയ്ക്ക് നാലുദിവസത്തെ അവധി
ദുബൈ: യു.എ.ഇയില്‍ വലിയ പെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ 18 വരെയാണ് അവധിയെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. അറഫ ദിനം പ്രമാണിച്ച് 15നു ശമ്പളത്തോടുകൂടിയ അവധിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."