HOME
DETAILS

ഇനി കൊച്ചി വിമാനത്താവളം വഴിയുള്ള യാത്രയിൽ വളർത്തുമൃഗങ്ങളെയും കൂടെ കൂട്ടാം

  
June 09 2024 | 07:06 AM

kochi airport pet export license

കൊച്ചി: വിദേശ യാത്രയ്ക്ക് പോകുമ്പോൾ വളർത്തു മൃഗങ്ങളെ കൊണ്ടുപോകാൻ സാധിക്കാത്തത് പലരുടെയും വലിയ പ്രശ്നമാണ്. കേരളത്തിലെ വിമാനത്താവളങ്ങളിൽ ഈ സൗകര്യം ഇല്ലാത്തത് പലർക്കും തിരിച്ചടിയായിരുന്നു. എന്നാല്‍ ഇനി മുതല്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (സിയാല്‍) നിന്നും വളര്‍ത്തുമൃഗങ്ങളെ യാത്രയിൽ കൂടെക്കൂട്ടാനുള്ള സൗകര്യവും ഉണ്ടാകും. നേരത്തെ ചെന്നൈ വിമാനത്താവളം വഴിയാണ് കേരളത്തിൽ ഉള്ളവർ വളർത്തു മൃഗങ്ങളെ കൊണ്ടുപോയിരുന്നത്.   

വളര്‍ത്തുമൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള 'പെറ്റ് എക്‌സ്‌പോര്‍ട്ട്' അനുമതിയാണ് കൊച്ചിക്ക് ലഭിച്ചത്. കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യ വിമാനത്താവളമാണ് കൊച്ചി. ഈ സേവനം ഉപയോഗിച്ചുള്ള ആദ്യ വളർത്തു മൃഗത്തെ ഖത്തര്‍ എയര്‍വേഴ്‌സിന്റെ വിമാനത്തില്‍ ദോഹ വഴി ദുബൈയിലേക്ക് കൊണ്ടുപോയി. ലാസ അപ്സോ ഇനത്തില്‍പ്പെട്ട 'ലൂക്ക' എന്ന നായ്ക്കുട്ടിയാണ് ആദ്യമായി കൊച്ചിയില്‍ നിന്നും വിമാനത്തില്‍ പറന്നത്. 

വളര്‍ത്തുമൃഗങ്ങള്‍ക്കായി വിപുലമായ സൗകര്യമാണ് കൊച്ചി വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശീതീകരിച്ച പെറ്റ് സ്റ്റേഷന്‍,  വെറ്ററിനറി ഡോക്ടര്‍മാര്‍, മൃഗങ്ങളെ കൊണ്ടു വരുന്നവര്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍, പ്രത്യേക കാര്‍ഗോ വിഭാഗം, കസ്റ്റംസ് ക്ലിയറന്‍സ് കേന്ദ്രം തുടങ്ങിയ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 

ഇതുവരെ ആഭ്യന്തര റൂട്ടുകളില്‍ മൃഗങ്ങളെ കൊണ്ടുപോകാനും വരാനുമുള്ള അനുമതിയേ കൊച്ചിക്ക് ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ എല്ലാ വിദേശ രാജ്യങ്ങളിലേക്കും കൊണ്ടുപോകാനുള്ള അനുമതിയായി. പക്ഷെ വിദേശത്ത് നിന്ന് മൃഗങ്ങളെ നേരിട്ട് ഇറക്കുമതി ചെയ്യാനുള്ള അനുമതി ലഭിച്ചിട്ടില്ല. ഇതിന് വേണ്ടി പ്രത്യേക സൗകര്യം ഒരുക്കേണ്ടതായിട്ടുണ്ട്. ഇതിനുള്ള ശ്രമങ്ങൾ പുരോഗമിച്ച് വരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  15 days ago
No Image

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ മരണം; പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് ചെന്നൈയില്‍ നിന്ന് 

Kerala
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഡിങ് ലിറനെ സമനിലയില്‍ കുരുക്കി ഗുകേഷ്

Others
  •  16 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ 1 മുതല്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും  

Kerala
  •  16 days ago
No Image

'ദ ഹിന്ദു' പത്രത്തിലെ മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന ഹരജി തള്ളി

Kerala
  •  16 days ago
No Image

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍

Kerala
  •  16 days ago
No Image

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

Kerala
  •  16 days ago
No Image

കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്, കേസ്

Kerala
  •  16 days ago
No Image

സര്‍ക്കാര്‍ രൂപീകരണത്തിന് വിളിച്ച യോഗം അവസാനനിമിഷം റദ്ദാക്കി മഹായുതി സഖ്യം, നാട്ടിലേക്ക് പോയി ഷിന്‍ഡെ

National
  •  16 days ago
No Image

അസമീസ് വ്‌ളോഗറുടെ കൊലപാതകം; മലയാളിയായ പ്രതി ആരവ് പിടിയില്‍, ബംഗളുരുവില്‍ എത്തിക്കും

National
  •  16 days ago