പത്താം ക്ലാസുണ്ടോ? ക്ഷീരവികസന വകുപ്പില്‍ ജോലി നേടാന്‍ അവസരം; സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം; പരീക്ഷയില്ല ഇന്റര്‍വ്യൂ മാത്രം
ക്ഷീരവികസന വകുപ്പിന്റെ 2024-25 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി തീറ്റപ്പുല്‍കൃഷി വികസന പദ്ധതി, മില്‍ക്ക് ഷെഡ് വികസന പദ്ധതി എന്നിവ ഫലപ്രദമായി നടപ്പിലാക്കുന്നതിലേക്കായി എറണാകുളം ജില്ലയിലെ 15 ക്ഷീരവികസന യൂണിറ്റ് കാര്യാലയങ്ങളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. ഡയറി പ്രൊമോട്ടര്‍, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ എന്നീ പോസ്റ്റുകളിലേക്കാണ് നിയമനം. ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്ഷീരവികസന യൂണിറ്റില്‍ ഒരു ഡയറി പ്രൊമോട്ടര്‍, ഒരു വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ എന്ന നിലയിലാണ് നിയമനം.
യോഗ്യത
ഡയറി പ്രൊമോട്ടര്‍
18 മുതല്‍ 45 വയസ് വരെയാണ് പ്രായപരിധി. (ഉദ്യോഗാര്‍ഥികള്‍ 01-01-2024 അടിസ്ഥാനമാക്കി കണക്കാക്കും).
എസ്.എസ്.എല്‍.സി പാസായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവരായിരിക്കണം. അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ സ്ഥിരതാമസക്കാരനായിരിക്കണം., ഡയറി പ്രൊമോട്ടര്‍മാരായി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് ആ സേവന കാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതും പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.
വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍
18 മുതല്‍ 45 വയസ് വരെ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. (01-01-2024 പ്രകാരം വയസ് അനുവദിക്കുന്നതാണ്).
എസ്.എസ്.എല്‍.സി പാസായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം. അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ സ്ഥിരതാമസക്കാരനായിരിക്കണം. വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരായി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് ആ സേവന കാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതുമാണ്.
അപേക്ഷ
പരമാവധി 10 മാസത്തേക്കാണ് നിയമനം നടക്കുന്നത്. പ്രതിമാസം 8000 രൂപ നിരക്കില്‍ വേതനം നല്‍കും. ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ നിന്ന് ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് പൂരിപ്പിച്ച് അനുബന്ധ രേഖകള്‍ സഹിതം ജൂണ്‍ 14ന് ഉച്ച കഴിഞ്ഞ് 3നകം അതത് ക്ഷീരവികസന ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ ബന്ധപ്പെടാം.
സുപ്രഭാതം ഫ്രീ വെബിനാര്‍
മെഡിക്കല്‍ പഠനത്തിന് ഇന്ത്യയ്ക്ക് അകത്തും പുറത്തും മികച്ച അവസരങ്ങള്‍ നിലവിലുള്ളത് നിങ്ങള്‍ക്കറിയാമോ?
കുറഞ്ഞ ചെലവില്‍ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പഠനവും ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയും നേടാം.
ഇന്ത്യ, ജോര്‍ജിയ, ഉസ്‌ബെക്കിസ്ഥാന്‍, ഈജിപ്ത്, പോളണ്ട്, റഷ്യ, മാല്‍ദോവ, ഫിലിപ്പീന്‍സ്, അര്‍മേനിയ, ഖസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, അസര്‍ബൈജാന്‍, ന്യൂസിലാന്റ്, മലേഷ്യ, കാനഡ, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്ത യൂണിവേഴ്‌സിറ്റികളില്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കാം.
നിങ്ങളുടെ സംശയങ്ങള്‍ ഡോക്ടര്‍മാരോട് നേരിട്ട് ചോദിക്കൂ...
For Free Regitsration
https://www.suprabhaatham.com/form?id=6
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."