HOME
DETAILS

റെയില്‍വെ പാളത്തില്‍ റീല്‍സ് ചിത്രീകരണം;പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ട്രെയ്ന്‍ തട്ടിമരിച്ചു

  
Web Desk
June 09 2024 | 15:06 PM

two teens hit by train while 
 shoot reels on railway track

റെയില്‍വെ ട്രാക്കില്‍ നിന്ന് റീല്‍സ് ചിത്രീകരിക്കവെ വിദ്യാര്‍ത്ഥികള്‍ ട്രെയ്ന്‍ തട്ടി മരിച്ചു. മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലാണ് സംഭവം.സങ്കേത് കൈലാസ് റാത്തോഡ്, സച്ചിന്‍ ദിലീപ് കാര്‍വാര്‍ എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വാല്‍ദേവി നദി പാലത്തിന് സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ മൊബൈലില്‍ റീല്‍സ് ഷൂട്ട് ചെയ്യുകയും സെല്‍ഫിയെടുക്കുകയും ചെയ്യുന്നതിനിടെ ഇരുവരെയും ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അടുത്തകാലത്തായി റെയില്‍വെ ട്രാക്കില്‍ റീല്‍സും,ഫോട്ടോസും എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയ്ന്‍ തട്ടി മരിക്കുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."