കാലിക്കറ്റ് സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ്: ലീഗിനെ തോല്‍പ്പിക്കാനുള്ള സി.പി.എം നീക്കം പാളി- ആദ്യമായി ബി.ജെപി അംഗത്തിന് ജയം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ ലീഗ് പ്രതിനിധിയെ തോല്‍പ്പിക്കാനുള്ള സി.പി.എം നീക്കം പൊളിഞ്ഞു. എന്നാല്‍ ഇത് വഴിയൊരുങ്ങിയത് ബി.ജെ.പി അംഗത്തിന്റെ വിജയത്തിലേക്കും.
ഡോ. റഷീദ് അഹമ്മദിനെ തോല്‍പ്പിക്കുന്നതിന് വേണ്ടി കൂടുതല്‍ വോട്ടുകള്‍ അധ്യാപക മണ്ഡലത്തില്‍ സി.പി.എം വിനിയോഗിക്കുകയായിരുന്നു. ആകെ 63 വോട്ടുള്ള ഇടതുപക്ഷം കോളജ് അധ്യാപകര്‍ക്ക് ജയിക്കാവുന്ന മൂന്ന് സീറ്റില്‍ 41 ആദ്യ വോട്ടുകളാണ് നല്‍കിയത്.
അതേസമയം, ഏഴു പേര്‍ക്ക് ജയിക്കാവുന്ന ജനറല്‍ മണ്ഡലത്തില്‍ ആകെ 13 ആദ്യവോട്ടാണ് സി.പി.എം പ്രതിനിധികള്‍ക്ക് അലോട്ട് ചെയ്തത്. ലീഗ് അധ്യാപകനെ തോല്‍പ്പിക്കുക എന്ന തന്ത്രം പരീക്ഷിക്കുന്നതിനിടയില്‍ വോട്ട് ആര്‍ക്കൊക്കെ നല്‍കണമെന്നതിലും ഇടതര്‍ക്ക് അപാകത പറ്റി. ഇടതുപക്ഷത്തിന് ഒരു എതിരാളിയും ഇല്ലാത്ത പ്രിന്‍സിപ്പല്‍ മണ്ഡലം, യൂനിവേഴ്‌സിറ്റി അധ്യാപക മണ്ഡലം എന്നിവയിലും ധാരാളം വോട്ടുകള്‍ സി.പി.എം അലോട്ട് ചെയ്തതും പരാജയത്തിനു കാരണമായി.
ഇതോടെ ബി.ജെ.പി സ്ഥാനാര്‍ഥി മത്സരിക്കുന്ന ജനറല്‍ മണ്ഡലത്തില്‍ വിനിയോഗിക്കാന്‍ സി.പി.എമ്മിനു വോട്ട് ഇല്ലാതെയാകുയാണ് ചെയ്തത്. അതോടെ ബി.ജെ.പി സ്ഥാനാര്‍ഥിയെ ക്വാട്ട വോട്ട് തികക്കാതെ ആണ് വിജയിയായി പ്രഖ്യാപിക്കപ്പെട്ടത്.
9 വോട്ട് ലഭിക്കേണ്ടിടത്ത് എട്ടു വോട്ട് മാത്രമാണ് ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. അതേസമയം യൂനിവേഴ്‌സിറ്റി അനധ്യാപക സംഘടന നേതാവ് വി.എസ് നിഖിലിന് രണ്ടു വോട്ട് മാത്രം നല്‍കി മാറ്റി നിര്‍ത്തിയതും വിവാദത്തിനിടയാക്കി. ജയിക്കാമായിരുന്ന നിഖിലിനു വോട്ടു നല്‍കാതെ പകരം പാര്‍ട്ടിക്കാരനല്ലാത്ത കോളജ് മുതലാളിയെ സി.പി .എം വോട്ട് നല്‍കി വിജയിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."