HOME
DETAILS

വോട്ട് ചോര്‍ച്ച : സി.പി.എം മേഖലാ കമ്മിറ്റി പരിശോധിക്കുന്നു-മൂന്നു തവണ കണക്കുകൂട്ടിയിട്ടും വോട്ട് ചോരുമെന്നത് തിരിച്ചറിഞ്ഞില്ല 

  
കെ.ഷിന്റുലാല്‍ 
June 10 2024 | 03:06 AM

Vote leakage

കോഴിക്കോട് :  ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്താന്‍ ബൂത്ത് തലങ്ങളിലേക്കിറങ്ങി സി.പി.എം. ബൂത്ത്തലത്തില്‍ പോള്‍ ചെയ്ത വോട്ടുകള്‍ അടിസ്ഥാനമാക്കിയാണ്  മേഖലാകമ്മിറ്റികള്‍ പരിശോധിക്കുന്നത്. ജില്ല, ഏരിയാ, ലോക്കല്‍ കമ്മിറ്റിയില്‍ നിന്നുമുള്‍പ്പെടെയുള്ളവര്‍ ഉള്‍ക്കൊള്ളുന്നതാണ് മേഖല കമ്മിറ്റി. ഒരു  കമ്മിറ്റിക്ക് കീഴില്‍ 12 ബൂത്തുകള്‍ വരെയുണ്ടാകും. 

 തെരഞ്ഞെടുപ്പിന് മുമ്പേ , ഉറച്ച പാര്‍ട്ടി വോട്ടുകള്‍, മറ്റുപാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന വോട്ടുകള്‍, നിഷ്പക്ഷ വോട്ടുകള്‍ എന്നിവ സംബന്ധിച്ച് സി.പി.എം  കൃത്യമായി കണക്കുകള്‍ തയാറാക്കിയിരുന്നു. മൂന്ന് തവണകളായാണ് കണക്കുകള്‍ തയാറാക്കുകയും ഹിതപരിശോധന നടത്തുകയും ചെയ്തത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിലും പോളിങിന് തൊട്ടു മുമ്പും ലഭിക്കാവുന്ന വോട്ടുകള്‍ കണക്കുകൂട്ടി. പിന്നീട് തെരഞ്ഞെടുപ്പിന് ശേഷവും കണക്കുകള്‍ തയാറാക്കി. ഈ കണക്കുകള്‍ പ്രകാരമായിരുന്നു ഓരോ മണ്ഡലത്തിലേയും ജയപരാജയങ്ങള്‍ സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്. 

സി.പി.എം ഉറച്ച വോട്ടുകളായി രേഖപ്പെടുത്തിയതില്‍ എത്രവോട്ടുകള്‍ സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടുണ്ടെന്നും നഷ്ടപ്പെട്ട വോട്ടുകള്‍ ആര്‍ക്കാണ് ലഭിച്ചതെന്നുമാണ് പരിശോധിക്കുന്നത്. കേഡര്‍ വോട്ടുകളില്‍ വരെ വലിയചോര്‍ച്ചയുണ്ടായെന്നാണ് പല മേഖലാ കമ്മിറ്റികളുടേയും പ്രാഥമിക വിലയിരുത്തല്‍. 16ന് ചേരുന്ന നേതൃയോഗത്തിന് മുന്നോടിയായി കമ്മിറ്റികള്‍ തയാറാക്കിയ കണക്കുകള്‍ അതത് മണ്ഡലം കമ്മിറ്റികള്‍ക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് ഇവ പാര്‍ലമെന്റ് കമ്മിറ്റിയോ ജില്ലാ കമ്മിറ്റിയോ ഏകോപിപ്പിച്ച് പൊതുവായുള്ള റിപ്പോര്‍ട്ട് തയാറാക്കും. ഈ റിപ്പോര്‍ട്ടിന്‍മേലാണ് നേതൃയോഗം ചര്‍ച്ച ചെയ്യുക. 

തുടര്‍ഭരണത്തിനിടെയുണ്ടായ വിവാദങ്ങള്‍ പാര്‍ട്ടി അണികളില്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതികളും നവകേരളാ സദസിനിടെയുണ്ടായ അനിഷ്ട സംഭവങ്ങളും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷവും മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികളിലുണ്ടായ വീഴ്ചകളും സപ്ലൈക്കോയില്‍ സാധനങ്ങളില്ലാത്തതുമുള്‍പ്പെടെ വോട്ടര്‍മാരെ സ്വാധീനിച്ച ഘടകങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.

ഇതിന് പുറമേ തലശേരിയിലെ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനവും വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമെല്ലാം തെരഞ്ഞെടുപ്പിലെ കേഡര്‍ വോട്ട് ചോര്‍ച്ചക്കിടയാക്കിയതായാണ് പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്കിടയിലെ അഭിപ്രായം. നേതൃയോഗത്തിന് ശേഷം തോല്‍വി സംബന്ധിച്ചുള്ള പാര്‍ട്ടിയുടെ വിശദീകരണം സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റികളെ അറിയിക്കുകയും അതുവഴി കീഴ്ഘടകങ്ങള്‍ക്ക് വിശദീകരണം നല്‍കുകയുമാണ് ചെയ്യുക.  

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago