ഇസ്‌റാഈൽ ഉടൻ വെടിനിർത്തണം: യു.എ.ഇ
അബൂദബി:ആയിരണക്കിന് നിരപരാധികളായ പൗരന്മാരുടെ മരണത്തിനും പരുക്കിനും കാരണ മായ ഫലസ്തീനിലെ ഇസ്റാഈലി അധിനിവേശങ്ങളെ യു.എ.ഇ ശക്തമായി അപലപിച്ചു. ജനങ്ങളെയും അവരുടെ ജീവിതോപാധികളെയും ലക്ഷ്യമിട്ടുള്ള നീചമായ ആക്രമണമാണ് ഇസ്റാഈൽ നടത്തുന്നതെന്നും, ഇത്തരം മാനുഷിക വിരുദ്ധതകളെ യു.എ.ഇ എല്ലായ്പ്പോഴും നിരാകരിക്കുന്നുവെന്നും വിദേശ കാര്യമന്ത്രാലയം ഊന്നിപ്പറഞ്ഞു.
ഗസ്സ മുനമ്പിലെ ഫലസ്തീനികൾക്കുള്ള മാനുഷിക, ദുരിതാശ്വാസ സഹായങ്ങൾ അടിയന്തിരവും സുരക്ഷിതവും സുസ്ഥിരവും തടസമില്ലാത്തതുമായ നിലയിൽ വിതരണം ചെയ്യുന്നത് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട മന്ത്രാലയം, സിവിലിയന്മാരുടെ ജീവൻ സംരക്ഷിക്കാനാണ് അടിയന്തര മുൻഗണന നൽകേണ്ടതെന്നും വ്യക്തമാക്കി.
അന്താരാഷ്ട്ര ഉടമ്പടികൾ ഉൾപ്പെടെയുള്ള നിയമങ്ങൾക്കനുസൃതമായി സിവിലിയൻമാരെയും അവരുടെ സ്ഥാപനങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും, സംഘർഷ സമയത്ത് അവർ ലക്ഷ്യമിടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും മുന്നോട്ടു വെച്ച്, കൂടുതൽ ജീവൻ നഷ്‌ടപ്പെടുന്നത് തടയാൻ അടിയന്തരമായി വെടിനിർത്തണമെന്നും മന്ത്രാലയം ആവർത്തിച്ചാവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."