HOME
DETAILS
MAL
ചിന്മയ മിഷന്റെ സൗജന്യ പഠന താമസത്തിനു സൗകര്യം
backup
August 30 2016 | 02:08 AM
കണ്ണൂര്‍: ഇരിക്കൂര്‍ കല്യാട്ടെ ചിന്‍മയ ബാലനികേതനില്‍ ചിന്‍മയ മിഷന്‍ കുടുംബാംഗങ്ങള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമര്‍ഥരായ ആണ്‍കുട്ടികള്‍ക്കു സൗജന്യ പഠനതാമസത്തിനു സൗകര്യമൊരുക്കുന്നു. എട്ടു വിദ്യാര്‍ഥികള്‍ക്കു വീതം താമസിക്കാവുന്നതും 50 ലക്ഷത്തോളം ചെലവഴിച്ച് പൂര്‍ത്തിയാക്കിയതുമായ അഞ്ചു വീടുകളാണു സജ്ജീകരിച്ചത്. ഈവര്‍ഷം എട്ടാംക്ലാസില്‍ പഠിക്കുന്ന എട്ടു വിദ്യാര്‍ഥികള്‍ക്കു സമീപത്തെ ഹൈസ്‌കൂളുകളില്‍ തുടര്‍പഠനവും ഒരുക്കും. ദേശീയ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനു പ്രവേശനം ആരംഭിക്കും. വിശദ വിവരങ്ങള്‍ക്കു 0497 2700876, 9447490681 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം. വാര്‍ത്താസമ്മേളനത്തില്‍ കെ.കെ രാജന്‍, പ്രൊഫ. ശ്രീനാഥ്, മഹേഷ് ചന്ദ്രബാലിഗ, വിദ്യാര്‍ഥികളായ ഷഹനാസ്, ആസിഫ് അലി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."