തമിഴ്‌നാട്ടിലെ ചെറിയ ഗ്രാമത്തില്‍ നിന്ന് തുടക്കം കുറിച്ച യാത്ര; ടൈറ്റന്‍ ജനപ്രിയ ബ്രാന്‍ഡായി മാറിയ കഥ
തമിഴ്‌നാട്ടിലെ ഒരു ചെറിയ ഗ്രാമമായ ഹൊസുറില്‍ നിന്ന് കുറച്ച് ഗ്രാമീണരുമായാണ് ഇന്ന് ഇന്ത്യക്കാരുടെ ഇഷ്ടബ്രാന്‍ഡായ ടൈറ്റന്‍ യാത്ര തുടങ്ങിയത്.
ഏകദേശം 20 വര്‍ഷത്തോളം ടാറ്റ ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ദേശായിക്ക് അവിചാരിതമായി ഒരു റിസ്റ്റ് വാച്ച് ബ്രാന്‍ഡ് സ്ഥാപിക്കാനുള്ള ചുമതല ലഭിച്ചു. ഒട്ടും വൈകാതെ ജംഷഡ്പൂര്‍ പോലെ അത്ര അറിയപ്പെടാത്ത ഒരു പ്രദേശത്ത് ആദ്യത്തെ ഫാക്ടറി സ്ഥാപിക്കുകയും ചെയ്തു. തമിഴ്‌നാട് സര്‍ക്കാരിന്റെ സഹായത്തോടെ തൊഴില്‍ നല്‍കാമെന്ന് വാഗ്ദാനവുമായി 1984ല്‍ ടൈറ്റന്‍ തമിഴ്‌നാട്ടിലേക്ക് ചുവടുമാറ്റി.
മൂന്ന് വര്‍ഷത്തെ ഗവേഷണത്തിനും, വിശകലനത്തിനും, അവലോകനത്തിനും, മികച്ച പരിശീലനത്തിനും ശേഷം ആദ്യ ബാച്ച് തയ്യാറായി.വാച്ച് നിര്‍മ്മിക്കുന്നതിന് ഒരു ഗ്രാമപ്രദേശവും, ജോലിക്കാരായി ഗ്രാമീണരേയും എന്തുകൊണ്ട് ദേശായി തിരഞ്ഞെടുത്തു എന്ന് ചോദിച്ചാല്‍, ശരിയായ പ്രതിഭയെ കണ്ടെത്തുകയായിരുന്ന ലക്ഷ്യം. ഇതിനായി ഗവേഷണ സംഘം സ്‌കൂളുകളും, കോളേജുകളും സന്ദര്‍ശിച്ചു. 17 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരെ തിരഞ്ഞെടുത്തു. ഈ തിരഞ്ഞെടുത്തവര്‍ക്കായി ഒരു ടെസ്റ്റ് നടത്തി. അതിന്റെ അടിസ്ഥാനത്തില്‍ എണ്ണം ചുരുക്കി. ജോലിക്കാര്‍ക്കായി താമസ സൗകര്യം വരെ ടൈറ്റന്‍ ഒരുക്കി. ഇന്ന് ഹൊസൂര്‍ ഗ്രാമത്തിലെ നൂറുകണക്കിന് പേര്‍ക്ക് സ്ഥിരവരുമാനമുള്ള ജോലിയുണ്ട്. അവരുടെ മക്കള്‍ നല്ലനിലയില്‍ പഠിച്ചു. ഉന്നതവിദ്യഭ്യാസം കരസ്ഥമാക്കി.
1987 ഡിസംബര്‍ 23നാണ് ടൈറ്റന്‍ അതിന്റെ ആദ്യ ഷോറൂം ബംഗളൂരുവിലെ സഫീന പ്ലാസയില്‍ ആരംഭിച്ചത്. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് ക്വാര്‍ട്ട്‌സ് വാച്ചുകളുടെ വ്യത്യസ്തമായ ഒരു ശ്രേണി തന്നെ ടൈറ്റന്‍ അവതരിപ്പിച്ചു. ടൈറ്റന്‍ കാറ്റലോഗ് അടങ്ങിയ പത്രക്കുറിപ്പുകളുമായി നൂറുകണക്കിന് ആളുകളാണ് ഷോറൂമിലേക്ക് എത്തിയത്. ഇന്റര്‍നാഷണല്‍ ഡിസൈനുകള്‍ക്ക് തുല്യമായവ രൂപകല്‍പന ചെയ്ത് ബ്രാന്‍ഡിനെ പ്രീമിയമാക്കി നിലനിര്‍ത്തുന്നതിലാണ് അക്കാലത്ത് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചത്.
അതേസമയം, സാധാരണക്കാരായ ഉപഭോക്താക്കളേയും കമ്പനി മറന്നില്ല. 350 രൂപ മുതല്‍ 900 രൂപവരെ വില വരുന്ന അഞ്ച് വാച്ചുകളുടെ ഒരു ക്ലസ്റ്ററും കമ്പനി അവതരിപ്പിച്ചു. 2018 ആയപ്പോഴേക്കും ഇന്ത്യയിലുടനീളം ടൈറ്റന്‍ കമ്പനി 1000 ഷോറുമുകള്‍ തുറന്നു. ഓരോ വര്‍ഷവും പുതിയ ഫീച്ചറുകളുള്ള വാച്ചുകള്‍ വികസിപ്പിക്കുന്നതിലായിരുന്ന ടൈറ്റന്റെ ശ്രദ്ധ മുഴുവന്‍. ഇത് മള്‍ട്ടിബ്രാന്‍ഡ് റീട്ടെയ്‌ലിംഗ്, ഔട്ട്‌ലെറ്റുകളുമായുള്ള സഹകരണത്തിലേക്ക് നയിച്ചു.
പുതിയ ഫീച്ചറുകള്‍ വേണമെന്ന് ആവശ്യപ്പെടുന്നവരില്‍ ഉപഭോക്താക്കള്‍ക്കൊപ്പം തൊഴിലാളികളുമുണ്ട്. പുരുഷന്മാരുടെ വാച്ചുകള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് ടൈറ്റന്റെ ശ്രദ്ധ സ്ത്രീകള്‍ക്കായി പുതിയ ഡിസൈനുകള്‍ കണ്ടെത്തുന്ന തലത്തിലേക്ക് മാറി. അങ്ങനെയാണ് ടൈറ്റന്‍ രാഗാ എന്ന ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്. ഇതിനു പുറമെ, കുട്ടികള്‍ക്കായുള്ള നിറമുള്ള സൂപ്പ് വാച്ചുകള്‍, വാട്ടര്‍ റെസിസ്റ്റന്റ് ടൈറ്റന്‍ ഒക്ടെയ്ന്‍ വാച്ചുകള്‍, ടൈറ്റന്‍ വാങ്ങിയ സ്വിസ് നിര്‍മ്മിത ബ്രാന്‍ഡായ സൈലിസ് എന്നിവയാണ് മറ്റ് ഉപ ബ്രാന്‍ഡുകള്‍. സൊണാറ്റ സ്‌ട്രൈഡ് സ്മാര്‍ട്ട് വാച്ചിലൂടെ ഡിജിറ്റല്‍ വാച്ചിലേക്കും കമ്പനി കടന്നു. ഇപ്പോള്‍ ടൈറ്റന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ഏകദേശം 16.692 മില്ല്യണ്‍ ഉല്‍പ്പാദനം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."