അഡ്വഞ്ചര്‍ ബൈക്കുകളുമായി ഹോണ്ട എത്തുന്നു; പുറത്തിറക്കുന്നത് 300 സി.സി ബൈക്കുകള്‍
രാജ്യത്ത് അഡ്വഞ്ചര്‍ സ്‌പോര്‍ട്ട്‌സ് വാഹന ശ്രേണി കയ്യടക്കാന്‍ തന്ത്രങ്ങളൊരുക്കുകയാണ് ഹോണ്ട.
ഡിവി ബൈക്കുകളെ പുറത്തിറക്കാന്‍ പോവുന്നതായാണ് വിവരം. CRF 300L, സഹാറ 300, CRF 300 റാലി എന്നീ മൂന്ന് വ്യത്യസ്ത മോഡല്‍ അഡ്വഞ്ചര്‍ ബൈക്കുകളെയാണ് കമ്പനി ഇന്ത്യന്‍ വിപണിയിലേക്ക് അവതരിപ്പിക്കുന്നത്.
ഹോണ്ടയുടെ അടുത്ത ലോഞ്ചിംഗ് ഇവന്റ് ഈ ബൈക്കുകള്‍ക്കായിട്ടായിരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വാഹനം ഇന്ത്യയില്‍ നിര്‍മ്മിക്കുമോ, അതോ ഇറക്കുമതി ചെയ്യുമോ എന്ന കാര്യത്തില്‍ ഇതുവരം സ്ഥിരീകരണം ഉണ്ടായിട്ടില്ല.ഡ്യുവല്‍ പര്‍പ്പസ് ടയറുകള്‍, കൊക്ക് പോലെയുള്ള ഫ്രണ്ട് മഡ്ഗാര്‍ഡ്, ബെഞ്ച് സീറ്റ്, അപ്‌സ്‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവയുമായാണ് രണ്ട് മോഡലുകളും വരുന്നത്. ഹാലൊജന്‍ ഹെഡ്‌ലാമ്പും എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായിരിക്കും പ്രധാന ഫീച്ചറുകള്‍.
മുന്‍വശത്ത് 43 മില്ലീമീറ്റര്‍ വലിപ്പമുള്ള അപ്പ് സൈഡ് ഡൌണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് യൂണിറ്റുമായിരിക്കും ബൈക്കുകളുടെ സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുക. 286 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ട CRF 300 റാലി, CRF 300L മോട്ടോര്‍സൈക്കിളുകള്‍ക്ക് കരുത്ത് പകരുന്നത്. ഇത് 26.9 bhp പവറില്‍ പരമാവധി 26.6 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 6സ്പീഡ് ഗിയര്‍ബോക്‌സുമായാവും എഞ്ചിന്‍ വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."