ആഗോള സമാധാന സൂചിക യു.എ.ഇക്ക് 53-ാം സ്ഥാനം
ദുബൈ:ആഗോള സമാധാന സൂചികയുടെ (ജി.പി.ഐ) 18-ാം എഡിഷൻ പ്രകാരം 31 സ്ഥാന ങ്ങൾ മെച്ചപ്പെടുത്തി യു.എ.ഇ.കൂടുതൽ സ്ഥാനങ്ങൾ മെച്ചപ്പെടുത്തി യു.എ.ഇ 53-ാംത്തെത്തി. ഇറാനുമായും തുർക്കിയുമായുള്ള നയതന്ത്ര ബന്ധങ്ങളും വാണിജ്യബന്ധങ്ങളും യു.എ.ഇ മെച്ചപ്പെടുത്തുകയും മേഖലയിലുടനീളവും നയതന്ത്ര ബന്ധങ്ങൾ കുടുതൽ ശക്തിപ്പെടുത്തുകയും ചെയ്തായി റിപ്പോർട്ടിൻ്റെ രചയിതാവും വിദേശ നയ വിശകലന വിദഗ്‌ധനുമായ സ്റ്റീവ് കില്ലെലിയ പറഞ്ഞു.
സമീപ വർഷങ്ങളിൽ പ്രധാന പ്രാദേശിക എതിരാളികളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ യു.എ.ഇ ഗണ്യമായ മുന്നേറ്റം നടത്തി.
ഇറാനുമായും തുർക്കിയുമായും നയതന്ത്രപരവും വാണിജ്യപരവുമായ ബന്ധങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. വിശാലമായ മേഖലയിലും കിഴക്കൻ ആഫ്രിക്കയിലും സാമ്പത്തിക ശക്തി ഉപയോഗിച്ചു. തീവ്രവാദ ആഘാതവും രാഷ്ട്രീയ ഭീകരതയുടെ തോതിലുള്ള സ്കോറുകളും മെച്ചപ്പെട്ടതിനാൽ സുരക്ഷയിലും സുരക്ഷാ മേഖലയിലും യു.എ.ഇക്ക് പുരോഗതിയുണ്ടായി.
യു.എ.ഇ, സഊദി അറേബ്യ, മറ്റ് ചില മധ്യശക്തികൾ എന്നിവ ആഗോള കാര്യങ്ങളിൽ കൂടുതൽ സജീവമായി ഇടപെടുന്നതായി പഠനം ചൂണ്ടിക്കാട്ടി. ഫലസ്തീനിലെ അധിനിവേശം കാരണം ആഫ്രിക്കയിലും ദക്ഷിണേഷ്യയിലും ബന്ധം മെച്ചപ്പെടുത്തുന്നതിന് അതിൻ്റെ സാമ്പത്തിക ശക്തി ഉപയോഗിച്ചു. തീവ്രവാദ ആഘാതവും രാഷ്ട്രീയ ഭീകരതയുടെ തോതിലുള്ള സ്കോറുകളും മെച്ചപ്പെട്ടതിനാൽ സുരക്ഷയിലും സുരക്ഷാ മേഖലയിലും യു.എ.ഇക്ക് പുരോഗതിയുണ്ടായി.
യു.എ.ഇ, സഊദി അറേബ്യ, മറ്റ് ചില മധ്യശക്തികൾ എന്നിവ ആഗോള കാര്യങ്ങളിൽ കൂടുതൽ സജീവമായി ഇടപെടുന്നതായി പഠനം ചൂണ്ടിക്കാട്ടി. ഫലസ്തീനിലെ അധിനിവേശം കാരണംഇസ്‌റാഈലിൻ്റെ റാങ്കിങ് 155-ാം സ്ഥാനത്തേക്ക് താഴ്ന്നു.എൽ സാൽവഡോർ 21 റാങ്കിങിലും,നിക്കരാഗ്വ 12ലും ഗ്രീസ് 17ലും മ്യാൻമർ ആറു സ്ഥാനങ്ങളിലും ഉയർന്നു. ഐസ്‌ലാൻഡ് ഏറ്റവും സമാധാനപരമായ രാജ്യമായി തുടരുന്നു.അയർലൻഡ്, ഓസ്ട്രിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ പുതുതായി പ്രവേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."