മില്‍മയില്‍ ഇത് റിക്രൂട്ട്‌മെന്റ് കാലം; കേരളത്തില്‍ നല്ല ശമ്പളത്തില്‍ സര്‍ക്കാര്‍ ജോലി നേടാം; അപേക്ഷിക്കാന്‍ മറക്കല്ലേ..
മില്‍മയില്‍ ഇത് റിക്രൂട്ട്‌മെന്റ് കാലമാണ്. കേരളത്തിന്റെ സ്വന്തം മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഇപ്പോള്‍ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, എം.ഐ.എസ് സെയില്‍സ് അനലിസ്റ്റ് പോസ്റ്റുകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 3 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 25 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, എം.ഐ.എസ് സെയില്‍സ് അനലിസ്റ്റ് പോസ്റ്റുകളില്‍ നിയമനം.
ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് = 01
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് = 01
എം.ഐ.എസ് സെയില്‍സ് അനലിസ്റ്റ് = 01 എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി
40 വയസ്.
വിദ്യാഭ്യാസ യോഗ്യത
ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്
മാര്‍ക്കറ്റിങ്ങില്‍ എംബിഎ എക്‌സ്‌പേര്‍ട്ട് മാനേജ്‌മെന്റ് ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ്.
ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവായി കുറഞ്ഞത് 3 വര്‍ഷത്തെ പരിചയം.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ എംബിഎ (അല്ലെങ്കില്‍) ബിഎസ് സി ഇന്‍ ഡിജിറ്റല്‍ ടെക്‌നോളജി.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം.
എം.ഐ.എസ് സെയില്‍സ് അനലിസ്റ്റ്
ഡാറ്റയില്‍ ബിരുദം/ പിജി ഡിപ്ലോമ വിശകലനം, കുറഞ്ഞത് 2 വര്‍ഷത്തെ ജോലി അനുഭവം.
ശമ്പളം
20,000- 30,000 rs
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് CMD യുടെ ലിങ്ക് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 25 ആണ്. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ: click here
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."