വ്യാജ വെബ്സൈറ്റ്; തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി ഇത്തിസാലാത്ത്
ദുബൈ: സുരക്ഷിതമല്ലാത്ത ലിങ്കുകൾ ഒഴിവാക്കാനും വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ പങ്കിടുന്നതിൽ ശ്രദ്ധിക്കാനും മൊബൈൽ സേവനദാതാക്കളായ ഇത്തിസാലാത്ത് മുന്നറിയിപ്പ് നൽകി. ചില വെബ്സൈറ്റുകൾ അവരുടെ ഔദ്യോഗിക സൈറ്റുകളെ എങ്ങനെ അനുകരിക്കുന്നുവെന്ന് ഇത്തിസലാത്ത് കമ്പനി സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവച്ച വീഡിയോയിലൂടെ വ്യക്തമാക്കി. ചില വെബ്സൈറ്റുകൾക്ക് www.emirates.co.ae m വിലാസമുണ്ട്.
മറ്റുള്ളവയ്ക്ക് www.etisalat. com എന്ന വിലാസവുമുണ്ട്. എന്നാൽ ഇത്തരം വ്യാജ വെബ്സൈറ്റുകൾ സുരക്ഷിതമല്ലെന്ന് കാണിക്കുന്ന ടാഗ് പലപ്പോഴും ഉണ്ടെന്നും വിഡിയോയിലൂടെ കമ്പനി ചൂണ്ടിക്കാട്ടി. കമ്പനിയുടേതെന്നു തോന്നിപ്പിക്കുന്ന രീതിയിൽ ലഭിച്ച വ്യാജ ലിങ്കിലൂടെ ഉപഭോക്താൾക്ക് ആയിരക്കണക്കിന് ദിർഹം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇത്തിസാലാത്തിന്റെ മുന്നറിയിപ്പ്.
ഉപഭോക്താക്കൾക്ക് ഒരിക്കലും അവരുടെ ഒ.ടി.പി നൽകരുതെന്നും ലിങ്കുകളിൽ തൽക്ഷണം ക്ലിക്ക് ചെയ്യരുതെന്നും വെബ്സൈറ്റ് നിർദേശിക്കുന്നു. ഫയലുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം ക്ലിക്ക് ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യുക. കമ്പനി പ്രതിനിധികൾ ഒരിക്കലും പണമോ സമ്മാനങ്ങളോ ആവശ്യപ്പെടില്ലെന്നും ഒ.ടി.പി അല്ലെങ്കിൽ സുരക്ഷാ പിൻ ഉപയോഗിച്ച് മാത്രമേ ഉപഭോക്താക്കളെ പരിശോധിക്കൂവെന്നും വെബ്സൈറ്റ് വ്യക്തമാക്കുന്നു. ഇമെയിൽ, വോയ്സ്കോളുകൾ, സമൂഹ മാധ്യമം അല്ലെങ്കിൽ വാട്ട്സ്ആപ്പ്, എസ്.എം.എസ് എന്നിങ്ങനെ തട്ടിപ്പുകാർ ഉപയോഗിക്കുന്ന മികച്ച നാലു ചാനലുകളും ഇത് തിരിച്ചറിയുന്നു.
ഇത് വഞ്ചനാപരമായ ആശയ വിനിമയമാണെന്ന് സൂചിപ്പിക്കുന്ന പ്രധാന അടയാളങ്ങളും ഓരോ ചാനലിനു കീഴിലും രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാജ വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാനും സ്കാം കോളർമാരെ റിപ്പോർട്ട് ചെയ്യാനും വെബ്സൈറ്റ് ഉപയോക്താക്കൾക്ക് ഓപ്ഷനും നൽകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."