HOME
DETAILS
MAL
ശോഭാ സുരേന്ദ്രനെതിരെ ഇ.പി ജയരാജന്‍ മാനനഷ്ടക്കേസ് നല്‍കി
June 15 2024 | 15:06 PM
ബിജെപി നേതാവ് ശോഭാസുരേന്ദ്രനെതിരെ എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം നേതാവുമായ ഇ.പി ജയരാജന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.ഇ.പി ബിജെപിയില്‍ ചേരുന്നതിനായി ചര്‍ച്ച നടത്താന്‍ ഡല്‍ഹിയില്‍ പോയി എന്ന് ശോഭാ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനക്കെതിരെയാണ് കണ്ണൂര്‍ കോടതിയില്‍ ജയരാജന്‍ കേസ് ഫയല്‍ ചെയ്തത്.
ലോക്‌സഭയിലേക്ക് തെരെഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നേയാണ് ജയരാജനെതിരെ ശോഭാ സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചത്. ശോഭക്കൊപ്പം ജയരാജന്‍ ഡല്‍ഹിയിലേക്ക് പോയി എന്നതടക്കമുള്ള ഗൗരവകരമായ ആരോപണങ്ങള്‍ ശോഭ ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."