HOME
DETAILS

വിവാദമായ 'കാഫിര്‍' പോസ്റ്റ് പിന്‍വലിച്ച് കെ.കെ ലതിക; ഫേസ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്തു

  
Web Desk
June 16 2024 | 10:06 AM

kk-lathika-withdraws-controversial-kafir-post

കോഴിക്കോട്: വിവാദമായ 'കാഫിര്‍' പോസ്റ്റ് എഫ്.ബി പേജില്‍നിന്ന് പിന്‍വലിച്ച്  സി.പി.എം നേതാവ് കെ.കെ.ലതിക  . ഫേസ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്തു. ലതികയ്‌ക്കെതിരെ കേസെടുക്കണമെന്ന് യു.ഡി.എഫ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സംഭവത്തില്‍ അന്വേഷണസംഘം ലതികയെ ചോദ്യംചെയ്യുകയും ഫോണ്‍ പരിശോധിക്കുകയും ചെയ്തിരുന്നു.  

തെരഞ്ഞെടുപ്പ് സമയത്ത് യൂത്ത് ലീഗ് നെടുമ്പ്രമണ്ണ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് യൂത്ത് ലീഗ് നേതാവ് പി.കെ മുഹമ്മദ് ഖാസിമിന്റെ പേരിലുള്ള സ്‌ക്രീന്‍ഷോട്ടാണ് പുറത്തുവന്നത്. കോഴിക്കോട് റൂറല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഖാസിമിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ഇത്തരമൊരു പോസറ്റ് ആ ഫോണില്‍ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നാണ് പൊലിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വ്യാജ പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഇടതു ചായ് വുള്ള ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിനുകളെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് കാര്യമായി മെനക്കെട്ടിട്ടില്ലെന്നാണ് നിയുക്ത എം.പി ഷാഫി പറമ്പിലിന്റെയും കോഴിക്കോട് ഡി.സി.സിയുടെയും അഭിപ്രായം. 

സന്ദേശം പുറത്തുവന്നതുമുതല്‍ യു.ഡി.എഫിനെതിരേ വ്യാപകമായ പ്രചാരണമായിരുന്നു നടന്നത്. അമ്പാടിമുക്ക് സഖാക്കള്‍ എന്ന പേജിലാണ് ആദ്യം ഈ പോസ്റ്റ് വന്നതെന്നാണ് നിലവിലെ ആരോപണം. ഇതില്‍ വ്യക്തത വരുത്താന്‍ പൊലിസ് ഫേസ്ബുക്കില്‍നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. വിവാദപോസ്റ്റിട്ട പോരാളി ഷാജിയുടെ പേജിന്റെ വിവരങ്ങളും തേടി. ഇത് രണ്ടും സി.പി.എം. അനുകൂല ഫെയ്‌സ്ബുക്ക് പേജുകളാണ്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  6 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  6 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  6 days ago
No Image

ലബനാനില്‍ വീണ്ടും ബോംബിട്ട് ഇസ്‌റാഈല്‍, ഒമ്പത് മരണം; ഒരാഴ്ചക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 129 തവണ

International
  •  6 days ago
No Image

വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; പ്രതി വിദേശത്ത്

Kerala
  •  6 days ago
No Image

ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചു 

oman
  •  6 days ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ

Kerala
  •  6 days ago
No Image

നവീന്‍ ബാബുവിന്റെ മരണം; അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  6 days ago
No Image

മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് കാംപെയ്‌ൻ ആരംഭിച്ച് ലുലു

uae
  •  6 days ago
No Image

പാസഞ്ചര്‍ - മെമു ട്രെയിനുകളുടെ നമ്പരുകളില്‍ മാറ്റം, ജനുവരിയില്‍ പ്രാബല്യത്തില്‍

Kerala
  •  6 days ago